---
title: "ഇടുക്കിയിലും എറണാകുളത്തും റെഡ് അലര്‍ട്ട്, മൂന്നു ദിവസം അതിശക്ത മഴയ്ക്കു സാധ്യത; മുന്നറിയിപ്പ്"
english_title: "red alert in ernakulam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42749/red-alert-in-ernakulam"
published_at: "2022-05-14T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f78ddf3257_rain.jpg"
keywords: []
---

# ഇടുക്കിയിലും എറണാകുളത്തും റെഡ് അലര്‍ട്ട്, മൂന്നു ദിവസം അതിശക്ത മഴയ്ക്കു സാധ്യത; മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമാവുക. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളില്‍ റെ്ഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമാവുക. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളില്‍ റെ്ഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം, തൃശൂ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

മറ്റന്നാള്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്്.

ചൊവ്വാഴ്ച പാലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42749/red-alert-in-ernakulam)