---
title: "തളിപ്പറമ്പില്‍ അള്ളാംകുളം മഹമ്മൂദിനെ അനുകൂലിക്കുന്ന വിഭാഗം മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി."
english_title: " Municipal Muslim League Committee office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4273/municipal-muslim-league-committee-office"
published_at: "2021-10-09T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616111f9699e5_WhatsApp Image 2021-10-09 at 7.30.16 AM.jpeg"
keywords: []
---

# തളിപ്പറമ്പില്‍ അള്ളാംകുളം മഹമ്മൂദിനെ അനുകൂലിക്കുന്ന വിഭാഗം മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പില്‍ അള്ളാംകുളം മഹമ്മൂദിനെ അനുകൂലിക്കുന്ന വിഭാഗം മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ആലക്കോട് റോഡ് മന്നയില്‍ തുടങ്ങിയ ഓഫീസിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പില്‍ അള്ളാംകുളം മഹമ്മൂദിനെ അനുകൂലിക്കുന്ന വിഭാഗം മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ആലക്കോട് റോഡ് മന്നയില്‍ തുടങ്ങിയ ഓഫീസിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

ചടങ്ങിൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എ.ഗാന്ധി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മന്നയിൽ ആലക്കോട് റോഡിലാണ് വിശാലമായ കോൺഫ്രൻസ് ഹാളും ഫ്രണ്ട് ഓഫീസും മിനി ഹാളും ഉൾപ്പെടെയുള്ള വിശാലമായ ഓഫീസ് സംവിധാനം തയ്യാറാക്കിയിട്ടുള്ളത്.

ചടങ്ങിൽ കെ.വി.അസ്സു ഹാജി,പി.എം.മുസ്തഫ,യു എം.ശറഫുദ്ധീൻ,കെ. മൊയ്‌ദു,മിഖ്ദാദ് ചപ്പൻ, എൻ എ.സിദ്ദിഖ് ,കായക്കുൽ ഹഫ്സത്ത്, എം.സജ്‌ന, തുടങ്ങിയവർ സംസാരിച്ചു. ഷാഫി അസ്‌ഹരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ.മുഹമ്മദ് ബഷീർ സ്വാഗതവും ട്രഷർ കെ.പി ഹനീഫ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4273/municipal-muslim-league-committee-office)