---
title: "വിശ്വാസ വഞ്ചന നടത്തിയ പരാതിയിൽ രണ്ട് പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു"
english_title: "case against cheeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42603/case-against-cheeting"
published_at: "2022-05-13T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e6548c1f6a_download.jpg"
keywords: []
---

# വിശ്വാസ വഞ്ചന നടത്തിയ പരാതിയിൽ രണ്ട് പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു

> **Lead Summary:** **മയ്യിൽ: **ബസ് വില്പന നടത്തുമ്പോൾ ലോൺ അടച്ച് എഗ്രിമെൻ്റ് പ്രകാരം ബാക്കി തുകയായ നാലേകാൽ ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ച് ബസ് കൊണ്ടു പോകുകയും പിന്നീട് ലോൺ അടക്കുകയോ ബാക്കി പണം നൽകുകയോ ചെയ്യാതെ ബസ് മറിച്ചുവിറ്റ് വിശ്വാസ വഞ്ചന നടത്തിയ പരാതിയിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

**മയ്യിൽ: **ബസ് വില്പന നടത്തുമ്പോൾ ലോൺ അടച്ച് എഗ്രിമെൻ്റ് പ്രകാരം ബാക്കി തുകയായ നാലേകാൽ ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ച് ബസ് കൊണ്ടു പോകുകയും പിന്നീട് ലോൺ അടക്കുകയോ ബാക്കി പണം നൽകുകയോ ചെയ്യാതെ ബസ് മറിച്ചുവിറ്റ് വിശ്വാസ വഞ്ചന നടത്തിയ പരാതിയിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു.

നാറാത്ത് സ്വദേശി ജഗദീശൻ, ചട്ടുകപ്പാറ സ്വദേശിനി നിഥി എന്നിവർക്കെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്.2019 ൽ കണ്ണാടിപ്പറമ്പ് സ്വദേശിനിയായ ഷീലയുടെ ഉടമസ്ഥതയിലുള്ള കെ.എൽ 58.പി. 71 19 നമ്പർ ബസാണ് ജഗദീശന് വില്പന നടത്തിയത്.ബസിൻ്റെ ബാക്കി ലോൺ അടക്കാമെന്നും നാലേകാൽ ലക്ഷം രൂപ തരാമെന്നും വിശ്വസിപ്പിച്ചായിരുന്നു വില്പന നടത്തിയത്.

പിന്നീട് വ്യവസ്ഥ യിൽ നിന്ന് പിന്മാറി കബളിപ്പിച്ച് ബസ് ചട്ടുകപ്പാറയിലെ നിഥിയെന്ന സ്ത്രീക്ക് വില്പന നടത്തിയതായും പരാതിയിൽ പറയുന്നു.പോലീസ് കേസെട്യത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42603/case-against-cheeting)