---
title: "പാചക വാതക വില വർദ്ധനവിനെതിരെ മുസ്ലിം ലീഗ് അടുപ്പ് കൂട്ടി സമരം മെയ് 16ന്"
english_title: "muslim league protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42466/muslim-league-protest"
published_at: "2022-05-13T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ddd1968674_vac.jpg"
keywords: []
---

# പാചക വാതക വില വർദ്ധനവിനെതിരെ മുസ്ലിം ലീഗ് അടുപ്പ് കൂട്ടി സമരം മെയ് 16ന്

> **Lead Summary:** **കണ്ണൂർ: **പാചക വാതകങ്ങളുടെ ക്രമാതീതമായ വില വർദ്ധനവിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 16ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ ജനപ്രതിനിധികളുടെ അടുപ്പ് കൂട്ടൽ സമരംസംഘടിപ്പിക്കുവാൻ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡണ്ട്പി .കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.

## Article Content

**കണ്ണൂർ: **പാചക വാതകങ്ങളുടെ ക്രമാതീതമായ വില വർദ്ധനവിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 16ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ ജനപ്രതിനിധികളുടെ അടുപ്പ് കൂട്ടൽ സമരംസംഘടിപ്പിക്കുവാൻ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡണ്ട്പി .കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.

ജനറൽ സെക്രട്ടരിഅഡ്വ.അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ എന്ന ഫണ്ട് ശേഖരണ കാമ്പയിൻ വിജയിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു. അതിൻ്റെ ഭാഗമായി മെയ്21,22തിയ്യതികളിൽമണ്ഡലംതലസ്പെഷൽകൺവെൻഷനുകളും 23, 24,25 തിയ്യതികളിൽ പഞ്ചായത്ത്കൺവെൻഷനുകളും ചേരും. 

മെയ് 25 മുതൽ 30 വരെ ഗൃഹ സമ്പർക്ക പരിപാടികൾ നടത്തിയും 31 ന് കവലകളിൽ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചും ഫണ്ട് ശേഖരിക്കും. മണ്ഡലം പഞ്ചായത്ത് കൺവെൻഷനുകളിൽ ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കും.ഇതിന് മുന്നോടിയായി ജില്ലാ മുസ്ലിം ലീഗ്പ്രവർത്തക സമിതി മെയ് 18ന് ബുധനാഴ്ച യോഗം ചേരും. ജില്ലാ ഭാരവാഹികളായ വി.പി. വമ്പൻ, ടി.എ. തങ്ങൾ,കെ.വി.മുഹമ്മദലി ഹാജി, കെ.ടി. സഹദുള്ള, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ.റഹീം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42466/muslim-league-protest)