---
title: "മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ"
english_title: "mdma case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42393/mdma-case"
published_at: "2022-05-12T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d1a387c724_news-card-Recovered.jpg"
keywords: []
---

# മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ :**മാരക ലഹരി മരുന്നായ എം.ഡി എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടി. സിറ്റി കുറുവയിലെ ആരിഫിനെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും പിടികൂടിയത്.

## Article Content

**കണ്ണൂർ :**മാരക ലഹരി മരുന്നായ എം.ഡി എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടി. സിറ്റി കുറുവയിലെ ആരിഫിനെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും പിടികൂടിയത്.

ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിലാണ് രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായത്. ലഹരി മാഫിയക്കെതിരെ ഇന്നലെ വൈകുന്നേരം 4 മണി മുതൽ ഇന്ന് പുലർച്ചെ രണ്ട് മണി വരെ പോലീസ് നടത്തിയ പ്രത്യേക റെയ്ഡിൽ കഞ്ചാവ് വലിക്കുന്നവരും മദ്യപിക്കുന്നവരുൾപ്പെടെയുള്ളവർ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42393/mdma-case)