---
title: "പെരുവണ കൊടപ്പഞ്ചാൽ മഖാം ഉറൂസ് നാളെ മുതൽ; ഉറൂസ് 15 ഞായറാഴ്ച സമാപിക്കും"
english_title: "peruvana kodappanchal makham uroos"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42332/peruvana-kodappanchal-makham-uroos"
published_at: "2022-05-12T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cd7e9e6539_vac.jpg"
keywords: []
---

# പെരുവണ കൊടപ്പഞ്ചാൽ മഖാം ഉറൂസ് നാളെ മുതൽ; ഉറൂസ് 15 ഞായറാഴ്ച സമാപിക്കും

> **Lead Summary:** പെരുവണ കൊടപ്പഞ്ചാൽ മഖാം ഉറൂസ് നാളെ മുതൽ പ്രസിദ്ധമായ പെരുവണ കൊടപ്പഞ്ചാൽ മഖാം ഉറൂസ് നാളെ (മെയ്‌ 13) മുതൽ ആരംഭിക്കുന്നു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് 15 ഞായറാഴ്ച സമാപിക്കും.

## Article Content

പെരുവണ കൊടപ്പഞ്ചാൽ മഖാം ഉറൂസ് നാളെ മുതൽ പ്രസിദ്ധമായ പെരുവണ കൊടപ്പഞ്ചാൽ മഖാം ഉറൂസ് നാളെ (മെയ്‌ 13) മുതൽ ആരംഭിക്കുന്നു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് 15 ഞായറാഴ്ച സമാപിക്കും.

ആദ്യ ദിവസമായ നാളെ ജുമുഅ നിസ്കാരാനന്തരം പതാക ഉയർത്തും. രാത്രി 7 മണിക്ക് ഉസ്താദ് സിദ്ദീഖ് ദാരിമി ബക്കളത്തിന്റെ പ്രഭാഷണം ഉണ്ടായിരിക്കും. രണ്ടാം ദിവസമായ മെയ് 14 ശനിയാഴ്ച രാത്രി അബൂബക്കർ സിദ്ദീഖ് അൽ അസ്ഹരി കാസറഗോഡിന്റെ പ്രഭാഷണവും ഉണ്ടാകുന്നതാണ്.

സമാപന ദിവസമായ മെയ് 15 ഞായറാഴ്ച രാത്രി ഏഴുമണിക്ക് അബ്ദുറസാഖ് അബ്റാറി പത്തനംതിട്ടയുടെ പ്രഭാഷണവും തുടർന്ന് അസ്സയ്യിദ് അൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ അസ്ഹരി ആയിപ്പുഴ യുടെ നേതൃത്വത്തിൽ ഉള്ള ദുആ മജ്‌ലിസും ഉണ്ടായിരിക്കും. അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42332/peruvana-kodappanchal-makham-uroos)