---
title: "പോക്സോ കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ"
english_title: "photographer arrested for pocso case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42331/photographer-arrested-for-pocso-case"
published_at: "2022-05-12T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cd5cf564c3_DSC_7464 (1).JPG"
keywords: []
---

# പോക്സോ കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂർ: **ചടങ്ങിൻ്റെ ഫോട്ടോയെടുക്കാനെത്തിയ ഫോട്ടോഗ്രാഫർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു പോക്സോ കേസിൽ അറസ്റ്റിൽ.

## Article Content

**പയ്യന്നൂർ: **ചടങ്ങിൻ്റെ ഫോട്ടോയെടുക്കാനെത്തിയ ഫോട്ടോഗ്രാഫർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു പോക്സോ കേസിൽ അറസ്റ്റിൽ.

ചീമേനി കൊടക്കാട് സ്വദേശി പുതിയ വീട്ടിൽ ജഗദീഷിനെ (43)യാണ് പെരിങ്ങോം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.സുഭാഷ് അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. ചടങ്ങിൻ്റെ ഫോട്ടോയെടുക്കാനെത്തിയ ഇയാൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പെൺകുട്ടിയെ ദൂരേക്ക് വിളിച്ചു കൊണ്ടു പോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

കുട്ടി ബഹളം വെച്ചതോടെ നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി ഇയാളെ കയ്യോടെ പിടികൂടി പെരിങ്ങോം പോലീസിന് കൈമാറുകയായിരുന്നു.പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തു.പോലീസ്കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42331/photographer-arrested-for-pocso-case)