---
title: " വീട്ടുപറമ്പില്‍ നിന്നും ചന്ദനമരം മുറിച്ചുകടത്തി*"
english_title: "The sandalwood was cut from the roof of the house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4232/The-sandalwood-was-"
published_at: "2021-10-08T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61606cbe86d6d_PicsArt_10-08-09.18.26.jpg"
keywords: []
---

#  വീട്ടുപറമ്പില്‍ നിന്നും ചന്ദനമരം മുറിച്ചുകടത്തി*

> **Lead Summary:** തളിപ്പറമ്പ്: വീട്ടുപറമ്പില്‍ നിന്നും ചന്ദനമര മോഷണം തുടര്‍ക്കഥയായി. പറശിനിയിലെ വീട്ടുപറമ്പില്‍ നിന്നുമാണ് വര്‍ഷങ്ങളുടെ പഴക്കമുള്ള ചന്ദനമരം കഴിഞ്ഞ ദിവസം മോഷണം പോയത്. തളിപ്പറമ്പ് മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ മമ്പാല സ്വദേശി പ്രേമന്റെ വീട്ടുപറമ്പില്‍ നിന്നാണ് ഒന്നരലക്ഷം രൂപയോളം വിലവരുന്ന ചന്ദനമരം മോഷണം പോയത്. പ്രേമന്റെ വീട്ടുപറമ്പില്‍ നിന്നും ഇത് ആറാം തവണയാണ് ചന്ദന മരങ്ങള്‍ മോഷണം പോകുന്നത്. 

## Article Content

തളിപ്പറമ്പ്: വീട്ടുപറമ്പില്‍ നിന്നും ചന്ദനമര മോഷണം തുടര്‍ക്കഥയായി. പറശിനിയിലെ വീട്ടുപറമ്പില്‍ നിന്നുമാണ് വര്‍ഷങ്ങളുടെ പഴക്കമുള്ള ചന്ദനമരം കഴിഞ്ഞ ദിവസം മോഷണം പോയത്. തളിപ്പറമ്പ് മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ മമ്പാല സ്വദേശി പ്രേമന്റെ വീട്ടുപറമ്പില്‍ നിന്നാണ് ഒന്നരലക്ഷം രൂപയോളം വിലവരുന്ന ചന്ദനമരം മോഷണം പോയത്. പ്രേമന്റെ വീട്ടുപറമ്പില്‍ നിന്നും ഇത് ആറാം തവണയാണ് ചന്ദന മരങ്ങള്‍ മോഷണം പോകുന്നത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് മരം കടത്തി കൊണ്ടുപോയത്. മരം മുറിക്കുന്ന ശബ്ദം പോലും കേട്ടിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും ആറ് ചന്ദന മരങ്ങളാണ് മോഷണം പോയത്. രാത്രികാല പട്രോളിങിനിടെ കണ്ണവം സ്വദേശികളായ മൂന്നുപേരെ അന്ന് തളിപ്പറമ്പ് പോലിസ്  പിടികൂടിയിരുന്നെങ്കിലും പിന്നീട് ചന്ദനമോഷണം പതിവായിട്ടുണ്ട്

 വീട്ടുടമ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്.ഐ പി.സി സഞ്ജയ് കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4232/The-sandalwood-was-)