---
title: "കണ്ണൂരിന്റെ നെല്ലറയായ ഏഴോത്ത് ഇക്കുറി 60 ഹെക്ടറില്‍ കൈപ്പാട് കൃഷി ഇറക്കും"
english_title: "ezhome paddy field"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42277/ezhome-paddy-field"
published_at: "2022-05-12T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cb0671943a_vac.jpg"
keywords: []
---

# കണ്ണൂരിന്റെ നെല്ലറയായ ഏഴോത്ത് ഇക്കുറി 60 ഹെക്ടറില്‍ കൈപ്പാട് കൃഷി ഇറക്കും

> **Lead Summary:** **പഴയങ്ങാടി:**കണ്ണൂരിന്റെ നെല്ലറയായ ഏഴോത്ത് ഇക്കുറി 60 ഹെക്ടറില്‍ കൈപ്പാട് കൃഷി ഇറക്കും. ജനകീയ കൂട്ടായ്മയില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

## Article Content

**പഴയങ്ങാടി:**കണ്ണൂരിന്റെ നെല്ലറയായ ഏഴോത്ത് ഇക്കുറി 60 ഹെക്ടറില്‍ കൈപ്പാട് കൃഷി ഇറക്കും. ജനകീയ കൂട്ടായ്മയില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

പഞ്ചായത്തിലെ ഏഴോം ചൂട്ടയം,അവത്തെ കൈ,വള്ളാച്ചേരി,ചുള്ളിക്കര, ചെങ്ങല്‍,കണ്ണോ, കൊട്ടില, കോട്ടക്കില്‍ പ്രദേശങ്ങളിലാണ് കൈപ്പാട് നെല്‍കൃഷി നടത്തുന്നത്. ഏഴോം ഒന്ന്, ഏഴോം നാല്, എന്നീ വിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.കര കണ്ടത്തില്‍ ശ്രേയസ്സ് വിത്താണ് ഇറക്കുന്നത്.

രാവിലെ 6 മുതല്‍ 12 വരെയാണ് കൈപ്പാട് കൃഷിക്ക് ആവശ്യമായ പൊറ്റ കൂട്ടല്‍ അഥവാ മണ്‍കൂന ഉണ്ടാക്കുന്ന പ്രവൃത്തി നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 51 ഹെക്ടറിലാണ് കൃഷി ഇറക്കിയത്. കൈപ്പാട് കൃഷി വിപുലീകരിക്കാന്‍ കാര്‍ഷിക ഗ്രുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, പഞ്ചായത്തിലെ ജീവനക്കാര്‍ എന്നിവരും രംഗത്തുണ്ട്.

പൊറ്റ കൂട്ടിയതിന് ശേഷം മഴ കനക്കുന്നതോടെ വിത്തിടും.വര്‍ഷം കഴി യുന്തോറും തരിശ് നിലം മുഴുവന്‍ കൃഷി ഭൂമി ആക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കാണ് ഏഴോം നീങ്ങുന്നത്. തരിശ് നിലം കൃഷി ചെയ്യാനും നേരത്തെ കൃഷി ചെയ്ത സ്ഥലത്ത് വീണ്ടും കൃഷി ചെയ്യാനും കൃഷി വകുപ്പ് പ്രോത്സാഹനമായി ഫണ്ട് നല്‍കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42277/ezhome-paddy-field)