---
title: "സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ, ആറു ജില്ലകളില്‍ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത"
english_title: "assani cycln"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42274/assani-cycln"
published_at: "2022-05-12T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627caec518572_rain.jpg"
keywords: []
---

# സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ, ആറു ജില്ലകളില്‍ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്്ക്ക് സാധ്യത. വരും മണിക്കൂറുകളില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നി ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്്ക്ക് സാധ്യത. വരും മണിക്കൂറുകളില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നി ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ ആന്ധ്രാപ്രാദേശ് തീരത്തിനു മുകളില്‍ സ്ഥിതിചെയ്തിരുന്ന അതി തീവ്ര ന്യുനമര്‍ദ്ദം ശക്തി കുറഞ്ഞു തീവ്രന്യുന മര്‍ദ്ദമായി മാറി. അടുത്ത 12 മണിക്കൂറുനുള്ളില്‍ ഇത് വീണ്ടും ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42274/assani-cycln)