---
title: "സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച് വയസ്സായി തന്നെ തുടരും"
english_title: "The age limit for first class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42237/the-age-limit-for-first-class"
published_at: "2022-05-12T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c895fe4177_vac.jpg"
keywords: []
---

# സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച് വയസ്സായി തന്നെ തുടരും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ്​ പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച്​ വയസായി​​ തന്നെ തുടരുമെന്ന്​ വ്യക്തമാക്കി കരട് സ്കൂൾ മാന്വൽ പുറത്തിറക്കി​. നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒന്നാം ക്ലാസ്​ പ്രവേശനം ആറ്​ വയസ്സിൽ എന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ്​ പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച്​ വയസായി​​ തന്നെ തുടരുമെന്ന്​ വ്യക്തമാക്കി കരട് സ്കൂൾ മാന്വൽ പുറത്തിറക്കി​. നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒന്നാം ക്ലാസ്​ പ്രവേശനം ആറ്​ വയസ്സിൽ എന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.

എന്നാൽ സംസ്ഥാനത്ത്​ നിലവിലെ രീതി തുടരുമെന്ന്​ വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിരുന്നു. 

ഒന്ന്​ മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പ്രവേശനത്തിന്​ മൂന്ന്​ മാസത്തെയും പത്താം ക്ലാസിൽ ആറ്​ മാസത്തെയും വയസ്സിളവ്​ ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക്​ അനുവദിക്കാം എന്നും കരട് സ്കൂൾ മാന്വലിൽ പറയുന്നു.

ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലേക്ക്​ ഒരു ഡിവിഷനിൽ 30 കുട്ടികൾക്കാണ് പ്രവേശനം നൽകുക. ആറുമുതൽ എട്ടുവരെ ക്ലാസുകളിലെ ഡിവിഷനിൽ 35 കുട്ടികൾക്കും ഒമ്പത്​, പത്ത്​ ക്ലാസുകളുടെ കാര്യത്തിൽ ആദ്യ ഡിവിഷനിൽ 50 കുട്ടി​കൾക്കും പ്രവേശനം നൽകാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42237/the-age-limit-for-first-class)