---
title: " ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു"
english_title: "Student drowns in temple pool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42231/student-drowns-in-temple-pool"
published_at: "2022-05-12T09:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c83aabd471_Untitled-2 web.jpg"
keywords: []
---

#  ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു

> **Lead Summary:** **കോടിയേരി:** ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു.വയലളം മുരിക്കോളിൽ ഹൗസിൽ രഘുനാഥിൻ്റെയും സുനിലയുടെയും മകൻ യദുനന്ദ് ആണ് മരിച്ചത്. ചമ്പാട് ചോതാവൂർ എച്ച്.എസ്.എസ്.വിദ്യാർഥിയായ യദുനന്ദ് ഇത്തവണ എസ്.എസ്.എൽ.സി.പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു.

## Article Content

**കോടിയേരി:** ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു.വയലളം മുരിക്കോളിൽ ഹൗസിൽ രഘുനാഥിൻ്റെയും സുനിലയുടെയും മകൻ യദുനന്ദ് ആണ് മരിച്ചത്. ചമ്പാട് ചോതാവൂർ എച്ച്.എസ്.എസ്.വിദ്യാർഥിയായ യദുനന്ദ് ഇത്തവണ എസ്.എസ്.എൽ.സി.പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു.

ബുധനാഴ്ച വൈകിട്ട് ആറോടെ രണ്ടു കൂട്ടുകാരോടൊപ്പം ബന്ധുവീടിന് സമീപത്തുള്ള കോടിയേരി തൃക്കൈക്കൽ ക്ഷേത്ര പരിസരത്ത് കുളിക്കാനെത്തിയതായിരുന്നു യദുനന്ദ്. കുളിക്കുന്നതിനിടെ യദുനന്ദ് മുങ്ങിത്താഴുന്നത് കണ്ട് കൂടെ ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി.

തലശ്ശേരിയിൽ നിന്നും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി.ഉടൻ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42231/student-drowns-in-temple-pool)