---
title: "കോഴിക്കോട് ഷിഗല്ല ജാഗ്രത; 9 ജില്ലകളില്‍ എലിപ്പനി ഭീഷണി കൂടുതല്‍; യോഗം വിളിച്ച് ആരോഗ്യമന്ത്രി"
english_title: "shigella in calicut"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42143/shigella-in-calicut"
published_at: "2022-05-11T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bb0477162a_veena_george.jpg"
keywords: []
---

# കോഴിക്കോട് ഷിഗല്ല ജാഗ്രത; 9 ജില്ലകളില്‍ എലിപ്പനി ഭീഷണി കൂടുതല്‍; യോഗം വിളിച്ച് ആരോഗ്യമന്ത്രി

> **Lead Summary:** സംസ്ഥാനത്ത് എലിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരാനിടയുള്ള സാഹചര്യത്തില്‍ യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളിലും ഉന്നതതല യോഗം ചേര്‍ന്നു. പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

## Article Content

സംസ്ഥാനത്ത് എലിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരാനിടയുള്ള സാഹചര്യത്തില്‍ യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളിലും ഉന്നതതല യോഗം ചേര്‍ന്നു. പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തണം. നിരീക്ഷണം, പ്രതിരോധം എന്നിവ ഹോട്ട് സ്പോട്ടുകളില്‍ ശക്തമാക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എലിപ്പനി ഭീഷണി കൂടുതലുള്ളത് 9 ജില്ലകളിലാണ്. കോഴിക്കോട് ഷിഗല്ല ബാധയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42143/shigella-in-calicut)