---
title: "വെള്ളാരംപാറ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫത്ഹേ മുബാറക് നടത്തി"
english_title: "fathe mubarak"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42138/fathe-mubarak"
published_at: "2022-05-11T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bae8ab2310_Untitled-2 web.jpg"
keywords: []
---

# വെള്ളാരംപാറ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫത്ഹേ മുബാറക് നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **വെള്ളാരംപാറ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്റസത്തുൽ ബൂസ്വീരിയിൽ മദ്റസാ വിദ്യാരംഭത്തിന്റെ ഭാഗമായി ഫത്ഹേ മുബാറക് നടത്തി. സയ്യിദ് മുഹമ്മദ് സുഹൈൽ തങ്ങൾ അസ്സഖാഫ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.

## Article Content

**തളിപ്പറമ്പ്: **വെള്ളാരംപാറ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്റസത്തുൽ ബൂസ്വീരിയിൽ മദ്റസാ വിദ്യാരംഭത്തിന്റെ ഭാഗമായി ഫത്ഹേ മുബാറക് നടത്തി. സയ്യിദ് മുഹമ്മദ് സുഹൈൽ തങ്ങൾ അസ്സഖാഫ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.

സദർ മുഅല്ലിം സുബൈർ സഖാഫി പുത്തൻ തെരു പ്രാർത്ഥന നടത്തി. അബ്ദുസ്സമദ് അമാനി പട്ടുവത്തിന്റെ അദ്ധ്യക്ഷതയിൽ സയ്യിദ് മുഹമ്മദ് സുഹൈൽ തങ്ങൾ അസ്സഖാഫ് ഉൽഘാടനം ചെയ്തു.

അബ്ദുറഷീദ് മൗലവി പൂമംഗലം, ഫൈസൽ അമാനി പെരുന്തലേരി, മുനീർ അമാനി പെരുമാളാബാദ്, മുഹമ്മദ് കുഞ്ഞി ബദരിയ്യ നഗർ, മൊയ്തു ഹാജി പടപ്പേങ്ങാട്, അഷ്റഫ്. ടി.ബി തുടങ്ങിയവർ പ്രസംഗിച്ചു. ലത്തീഫ് മന്ന സ്വാഗതവും അജ്നാസ് ബൂസ്വീരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42138/fathe-mubarak)