---
title: "കുറുമാത്തൂർ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ്: ബിജെപി ഫ്ലക്സുകൾ നശിപ്പിച്ചവർക്കെതിരെ പരാതി നൽകി"
english_title: "bjp gives complaint against cpm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42019/bjp-gives-complaint-against-cpm"
published_at: "2022-05-11T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b52aa847e4_Untitled-2 web.jpg"
keywords: []
---

# കുറുമാത്തൂർ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ്: ബിജെപി ഫ്ലക്സുകൾ നശിപ്പിച്ചവർക്കെതിരെ പരാതി നൽകി

> **Lead Summary:** **തളിപ്പറമ്പ്:** കുറുമാത്തൂർ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഫ്ലക്സുകൾ നശിപ്പിച്ച് അവർക്കെതിരെ ദിവാകരൻ മുണ്ടേരി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാനി യോട് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിന് പശ്ചാത്തലത്തിൽ ബിജെപി സ്ഥാനാർത്ഥിയായ ശീതള എമ്മിന്റെ ഫ്ലക്സ് ബോർഡുകൾ വാർഡിന്റെ പലഭാഗത്തും സ്ഥാപിച്ചിരുന്നു.

## Article Content

**തളിപ്പറമ്പ്:** കുറുമാത്തൂർ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഫ്ലക്സുകൾ നശിപ്പിച്ച് അവർക്കെതിരെ ദിവാകരൻ മുണ്ടേരി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാനി യോട് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിന് പശ്ചാത്തലത്തിൽ ബിജെപി സ്ഥാനാർത്ഥിയായ ശീതള എമ്മിന്റെ ഫ്ലക്സ് ബോർഡുകൾ വാർഡിന്റെ പലഭാഗത്തും സ്ഥാപിച്ചിരുന്നു.

പുല്ലാഞ്ഞി യോട് പോകുന്ന കീരിയാട് ജംഗ്ഷനിലുള്ള ഫ്ലക്സ് ബോർഡുകൾ ഇന്നലെയും ഇന്നുമായി രാത്രിയിൽ സാമൂഹ്യവിരുദ്ധർ നശിപ്പിക്കുകയും കളവ് ചെയ്തു കൊണ്ടുപോവുകയും ചെയ്തിരിക്കുന്നു എന്നും ബിജെപിയുടെ ഫ്ലക്സ് മാറ്റി അതേ സ്ഥാനത്ത് സിപിഎം സ്ഥാനാർഥിയുടെ സ്ഥാപിച്ചിരിക്കുന്നു എന്നും ഇത് നാട്ടിലെ ക്രമസമാധാനം നശിപ്പിക്കാൻ വേണ്ടിയാണെന്നും സമാധാനം നിലനിർത്താൻ വേണ്ടി പോലീസ് പട്രോളിങ് ശക്തിപ്പെടുത്തണമെന്നും സംഭവത്തിൽ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42019/bjp-gives-complaint-against-cpm)