---
title: "കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു "
english_title: "The worker fell into the well and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42015/the-worker-fell-into-the-well-and-died"
published_at: "2022-05-11T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b35ae5e77c_Untitled-2 web.jpg"
keywords: []
---

# കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു 

> **Lead Summary:** **തലശ്ശേരി : **വടക്കുമ്പാട് മഠത്തും ഭാഗത്ത് കിണർ നിർമാണ ജോലിക്കിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു . കതിരൂർ കൂരാച്ചി മഠപുരയ്ക്ക് സമീപം വരക്കാത്ത് ടി.വി. സുശാന്ത് ആണ് മരിച്ചത്.

## Article Content

**തലശ്ശേരി : **വടക്കുമ്പാട് മഠത്തും ഭാഗത്ത് കിണർ നിർമാണ ജോലിക്കിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു . കതിരൂർ കൂരാച്ചി മഠപുരയ്ക്ക് സമീപം വരക്കാത്ത് ടി.വി. സുശാന്ത് ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം . വടംകെട്ടി ജോലി ചെയ്യുന്നതിനിടയിൽ 12 കോൽ താഴ്ചയുള്ള കിണറ്റിൽ വീണാണ് മരണം . വീഴ്ചയിൽ സുശാന്തിന് തലക്ക് പരിക്കേറ്റു . തലശ്ശേരിയിൽനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് കിണറ്റിൽനിന്ന് പുറത്തെടുത്തത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42015/the-worker-fell-into-the-well-and-died)