---
title: "ശ്രീകണ്ഠാപുരം അക്ഷയ കേന്ദ്രം പൂട്ടാനുള്ള ഉത്തരവ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ തടഞ്ഞു"
english_title: "Minister MV Govindan Master blocked the order to close Srikantapuram Akshaya Kendra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41879/minister-mv-govindan-master-blocked-the-order-to-close-srikantapuram-akshaya-kendra"
published_at: "2022-05-10T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a34ddd7d36_mv.jpg"
keywords: []
---

# ശ്രീകണ്ഠാപുരം അക്ഷയ കേന്ദ്രം പൂട്ടാനുള്ള ഉത്തരവ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ തടഞ്ഞു

> **Lead Summary:** **ശ്രീകണ്ഠാപുരം : **വിവാദമായ അക്ഷയ കേന്ദ്രം പൂട്ടാനുള്ള ഉത്തരവ് മന്ത്രി തടഞ്ഞു. സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കിയെന്ന് ആരോപിച്ച് ജില്ലാ കളക്ടർ ചെയർമാനായ അക്ഷയ ഈ ഗവേഷണൻസ് സൊസൈറ്റി പുറപ്പെടുവിച്ച ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ തടഞ്ഞു.

## Article Content

**ശ്രീകണ്ഠാപുരം : **വിവാദമായ അക്ഷയ കേന്ദ്രം പൂട്ടാനുള്ള ഉത്തരവ് മന്ത്രി തടഞ്ഞു. സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കിയെന്ന് ആരോപിച്ച് ജില്ലാ കളക്ടർ ചെയർമാനായ അക്ഷയ ഈ ഗവേഷണൻസ് സൊസൈറ്റി പുറപ്പെടുവിച്ച ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ തടഞ്ഞു.

ശ്രീകണ്ഠാപുരത്തെ എ.എം. ഹമീദ് കുട്ടിയുടെ അക്ഷയകേന്ദ്രം പൂട്ടാനാണ് കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ കളക്ടർ ഉത്തരവിട്ടത്. ഇതിനെതിരെ ഹമീദ് കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച തർക്കത്തിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം തനിക്കെതിരെ നടന്ന തെറ്റായ പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ഹമീദ് കുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41879/minister-mv-govindan-master-blocked-the-order-to-close-srikantapuram-akshaya-kendra)