---
title: "പിടികിട്ടാപ്പുള്ളി 28 വർഷത്തിന് ശേഷം തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ"
english_title: "thalipparamba police arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41875/thalipparamba-police-arrested"
published_at: "2022-05-10T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a31477fbef_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# പിടികിട്ടാപ്പുള്ളി 28 വർഷത്തിന് ശേഷം തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

> **Lead Summary:** 28 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളിയായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയെ തളിപ്പറമ്പ് ഡിവൈഎസ്പി എം പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

## Article Content

28 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളിയായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയെ തളിപ്പറമ്പ് ഡിവൈഎസ്പി എം പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

1995 ജനുവരി 29 ന് സയ്യിദ്‌നഗറില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഏഴോം കൊട്ടില സ്വദേശി മഞ്ഞവളപ്പില്‍ കൃഷ്ണനെ പ്രതി സഞ്ചരിച്ച സൈക്കിള്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. വിഴ്ച്ചയില്‍ കൃഷ്ണന് മാരകമായി പരിക്കേറ്റിരുന്നു. 1998 ല്‍ പ്രതിയെ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ഡി.വൈ.എസ്.പി എം.പി.വിനോദിന്റെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ദിലീപ്കുമാര്‍, എ.എസ്.ഐ പ്രേമരാജന്‍, സി.പി.ഒ അബ്ദുള്‍ജബ്ബാര്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട്ട് വെച്ച് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41875/thalipparamba-police-arrested)