---
title: "അയൽവാസികൾ തമ്മിലുള്ള തർക്കം: കണ്ണൂരിൽ ഒരാൾക്ക് വെടിയേറ്റു, പ്രതി കസ്റ്റഡിയിൽ"
english_title: "gun shoot"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41871/gun-shoot"
published_at: "2022-05-10T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a2b81bd018_vac.jpg"
keywords: []
---

# അയൽവാസികൾ തമ്മിലുള്ള തർക്കം: കണ്ണൂരിൽ ഒരാൾക്ക് വെടിയേറ്റു, പ്രതി കസ്റ്റഡിയിൽ

> **Lead Summary:** കണ്ണൂർ: അയ്യൻകുന്നിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു.

## Article Content

കണ്ണൂർ: അയ്യൻകുന്നിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു.

ചരളിൽ സ്വദേശി തങ്കച്ചനാണ് എയർഗണ്ണിൽനിന്ന് വെടിയേറ്റത്.

നെഞ്ചിൽ വെടിയേറ്റ തങ്കച്ചനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തങ്കച്ചന്റെ അയൽവാസി കൂറ്റനാൽ സണ്ണിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41871/gun-shoot)