---
title: "'ചട്ടമ്പീസ് 2022' ശ്രീ വിദ്യാധിരാജ വിദ്യാവിഹാർ ഹൈസ്കൂളിൽ പൂർവ്വവിദ്യാർഥി സംഗമം സംഘടിപ്പിച്ചു"
english_title: "reunion"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41799/reunion"
published_at: "2022-05-10T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279eaad184bc_vac.jpg"
keywords: []
---

# 'ചട്ടമ്പീസ് 2022' ശ്രീ വിദ്യാധിരാജ വിദ്യാവിഹാർ ഹൈസ്കൂളിൽ പൂർവ്വവിദ്യാർഥി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** ശ്രീ വിദ്യാധിരാജ വിദ്യാ വിഹാർ ഹൈസ്കൂൾ, തളിപ്പറമ്പിലെ പൂർവ്വവിദ്യാർഥികളാണ് ചട്ടമ്പീസ് - 2022 എന്ന പരിപാടിയുമായി ഒത്തുചേർന്നത്. പൂർവ്വ അദ്ധ്യാപകൻ പത്മരാജൻ ഇ സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

ശ്രീ വിദ്യാധിരാജ വിദ്യാ വിഹാർ ഹൈസ്കൂൾ, തളിപ്പറമ്പിലെ പൂർവ്വവിദ്യാർഥികളാണ് ചട്ടമ്പീസ് - 2022 എന്ന പരിപാടിയുമായി ഒത്തുചേർന്നത്. പൂർവ്വ അദ്ധ്യാപകൻ പത്മരാജൻ ഇ സംഗമം ഉദ്ഘാടനം ചെയ്തു.

ശ്രീ വിദ്യാധിരാജ വിദ്യാ വിഹാർ ഹൈസ്കൂളിന്റെ ചരിത്രത്തിൽ, നാളിതുവരെ നടന്നതിൽ വച്ച് ഏറ്റവും പ്രൗഡ ഗംഭീരമായ പൂർവ്വ വിദ്യാർത്ഥി സംഗമം ആണിതെന്ന് പത്മരാജൻ സർ അഭിപ്രായപ്പെട്ടു. പൂർവ്വ അദ്ധ്യാപകൻ അഡ്വ. പി പി വിജയൻ അധ്യക്ഷത വഹിച്ചു.

രാഘവൻ നമ്പ്യാർ, അരവിന്ദാക്ഷൻ കെ, ഉഷാവതി സി, ദീപ രാഗേഷ് കുമാർ, നിധീഷ് ലക്ഷ്മൺ, ശശികൃഷ്ണൻ ടി, ബിന്ദു വിനോദ്, ഡോ ആൻസി, നന്ദകുമാർ ഒ ടി, വിമോദ് മോഹൻറാം, ഡോ സതീഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു. സംഗമത്തിൽ പങ്കെടുത്ത മുഴുവൻ പൂർവ്വ അദ്ധ്യാപകരെയും പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരവും സമ്മാനിച്ചു.

പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പൂർവവിദ്യാർഥികളെയും ആദരിക്കുകയും ചെയ്തു. സ്നേഹ വിരുന്നും കലാ പരിപടികളും സംഗമത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. അബ്ദുൽ റഷീദ് കെ വി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുഖേഷ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41799/reunion)