---
title: "മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കൊല്ലാൻ ശ്രമം : യുവാവ് അറസ്റ്റിൽ"
english_title: "Attempt to kill wife "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41693/attempt-to-kill-wife"
published_at: "2022-05-09T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278f31d69f10_DSC_7464 (1).JPG"
keywords: []
---

# മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കൊല്ലാൻ ശ്രമം : യുവാവ് അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂർ:** രണ്ടു ആൺ മക്കളെയും ഭർത്താവിനെയും സ്വന്തം സ്കൂട്ടറും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ഭാര്യ കാമുകനൊപ്പം സ്വന്തം വീട്ടിൽ അതിക്രമിച്ച് കയറിയതിന് ക്ഷുഭിതനായി ഭാര്യയെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

## Article Content

**പയ്യന്നൂർ:** രണ്ടു ആൺ മക്കളെയും ഭർത്താവിനെയും സ്വന്തം സ്കൂട്ടറും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ഭാര്യ കാമുകനൊപ്പം സ്വന്തം വീട്ടിൽ അതിക്രമിച്ച് കയറിയതിന് ക്ഷുഭിതനായി ഭാര്യയെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

കരിവെള്ളൂർ കുണിയൻ കിഴക്കേക്കരയിലെ ഏട്ടൻ വീട്ടിൽ രാജേഷിനെ (40)യാണ് നരഹത്യാ കേസിൽ എസ്.ഐ.കെ.ദീലിപും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

ദിവസങ്ങൾക്ക് മുമ്പാണ് 32 കാരിയായ ഇയാളുടെ ഭാര്യ സ്വകാര്യ ഐടി സ്ഥാപനത്തിലെ ജോലിക്കിടെ പരിചയപ്പെട്ട ചെറുവത്തൂർ സ്വദേശിയായ യുവാവിനൊപ്പം സ്വന്തം സ്കൂട്ടറും ഉപേക്ഷിച്ച് നാടുവിട്ടത്.ഭാര്യ വീട്ടുകാരുമായി സംസാരിച്ച ഭർത്താവ് രാജേഷ് രണ്ട് ആൺമക്കളുടെയും സംരക്ഷണമേറ്റെടുക്കുകയായിരുന്നു.

സൗഹൃദം നടിച്ച് ഭർതൃഗൃഹത്തിൽ സൂക്ഷിച്ചിരുന്ന യുവതിയുടെ സ്കൂട്ടർ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മൂന്നാം തീയതി രാവിലെ 11 മണിയോടെ കാമുകനൊപ്പംഎത്തിയ യുവതിയെ കണ്ട് പ്രകോപിതനായ ഭർത്താവ് വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് യുവതിയുടെ പള്ളക്കും കൈക്കും മാരകമായി വെട്ടി പരിക്കേല്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പയ്യന്നൂർ പോലീസ് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41693/attempt-to-kill-wife)