---
title: "നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു"
english_title: "bike accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41692/bike-accident"
published_at: "2022-05-09T16:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278f22d74c4a_Untitled-2 webqwe.jpg"
keywords: []
---

# നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു

> **Lead Summary:** **പരിയാരം:**നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.മാലൂർ തോലമ്പ്ര തൃക്കടാരിപൊയിൽ സ്വദേശി ചാത്തോത്ത് രാജീവൻ ആണ് മരണപ്പെട്ടത്.

## Article Content

**പരിയാരം:**നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.മാലൂർ തോലമ്പ്ര തൃക്കടാരിപൊയിൽ സ്വദേശി ചാത്തോത്ത് രാജീവൻ ആണ് മരണപ്പെട്ടത്.

ഗുരുതരമായിപരിക്കേറ്റ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. തോലമ്പ്രയിലെ നെല്ലേരി അച്യുതൻ – ശാന്ത ദമ്പതികളുടെ മകനാണ്.ഇക്കഴിഞ്ഞ 5 ന് മാലൂർ അരിങ്ങോട്ടു വയലിലായിരുന്നു അപകടം .രാജീവൻ സഞ്ചരിച്ച കെ.എൽ.58.പി. 8375 നമ്പർ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിക്കുകയായിരുന്നു.

ഭാര്യ.വനജ .മക്കൾ :റിൽന, റിനിഷ, അക്ഷയ .മരുമക്കൾ: റജിലേഷ്, നിജിൻ, വിപിൻ.സഹോദരങ്ങൾ: സിന്ധു ഷിജു, ശ്രീജിത്ത്. മാലൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41692/bike-accident)