---
title: "തളിപ്പറമ്പിൽ എസ്ഡിപിഐ പ്രവർത്തകർ മുസ്ലിം ലീഗ് നേതാക്കളെ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു:  നാലുപേർക്ക് പരിക്ക്"
english_title: "sdpi attack "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41653/sdpi-attack"
published_at: "2022-05-09T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278c72f7128d_Untitled-2 web.jpg"
keywords: []
---

# തളിപ്പറമ്പിൽ എസ്ഡിപിഐ പ്രവർത്തകർ മുസ്ലിം ലീഗ് നേതാക്കളെ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു:  നാലുപേർക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ് : ** മുസ്ലിംലീഗ് നേതാക്കളെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. നാലുപേര്‍ക്ക് പരിക്ക്. ഏര്യം ശാഖാ ട്രഷറര്‍ എന്‍.പി.അബൂബക്കര്‍, വൈസ് പ്രസിഡന്റ് എന്‍.പി.അബ്ദുള്ള, അബ്ദുള്‍റസാക്ക്, എ.ഷംസീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

**തളിപ്പറമ്പ് : ** മുസ്ലിംലീഗ് നേതാക്കളെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. നാലുപേര്‍ക്ക് പരിക്ക്. ഏര്യം ശാഖാ ട്രഷറര്‍ എന്‍.പി.അബൂബക്കര്‍, വൈസ് പ്രസിഡന്റ് എന്‍.പി.അബ്ദുള്ള, അബ്ദുള്‍റസാക്ക്, എ.ഷംസീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവര്‍ സഞ്ചരിച്ച കാറിന്റെ ചില്ലുകളും അടിച്ചുതകര്‍ത്തു. പരിക്കേറ്റവരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടോടെ ചപ്പാരപ്പടവ്-തുയിപ്ര-ചെമ്മിണിച്ചൂട്ട റോഡിലായിരുന്നു സംഭവം. തളിപ്പറമ്പില്‍ നിന്നും രണ്ട് ബൈക്കുകളിയായി പിന്തുടര്‍ന്നുവന്ന അഞ്ചംഗ സംഘമാണ് കാര്‍ തടഞ്ഞ് അക്രമം നടത്തിതെന്നാണ് പരാതി.

ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. കണ്ണങ്കൈ ഫുട്‌ബോള്‍ഗ്രൗണ്ടിന് സമീപം ഒരു സംഘം യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ എം.അനസിനാണ്(20) ആദ്യം മര്‍ദ്ദനമേറ്റത്. ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനസിനെ സന്ദര്‍ശിച്ച് മടങ്ങവെയാണ് കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം നടന്നത്.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ യൂത്ത്‌ലീഗ് ജില്ലാ ജന.സെക്രട്ടറി പി.സി.നസീര്‍, കല്യാശേരി മണ്ഡലം പ്രസിഡന്റ് ജംഷീര്‍ ആലക്കാട് എന്നിവര്‍ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41653/sdpi-attack)