---
title: "കണ്ണൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന വരും ആഴ്ചകളിലും തുടരും;ഇതുവരെ പരിശോധിച്ചത് 100 ഹോട്ടലുകൾ"
english_title: "hotel raid  in kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41620/hotel-raid-in-kannur"
published_at: "2022-05-09T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278ad1d55eca_vac.jpg"
keywords: []
---

# കണ്ണൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന വരും ആഴ്ചകളിലും തുടരും;ഇതുവരെ പരിശോധിച്ചത് 100 ഹോട്ടലുകൾ

> **Lead Summary:** **കണ്ണൂർ; **കാസർകോട് ഷവർമ കഴിച്ചു വിദ്യാർഥി മരിച്ച സംഭവത്തെത്തുടർന്ന് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തുന്ന കർശന പരിശോധന വരും ആഴ്ചകളിലും തുടരും. ഇതുവരെ ജില്ലയിലെ 100 ഹോട്ടലുകളിലാണ് പരിശോധന പൂർത്തിയാക്കിയത്.

## Article Content

**കണ്ണൂർ; **കാസർകോട് ഷവർമ കഴിച്ചു വിദ്യാർഥി മരിച്ച സംഭവത്തെത്തുടർന്ന് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തുന്ന കർശന പരിശോധന വരും ആഴ്ചകളിലും തുടരും. ഇതുവരെ ജില്ലയിലെ 100 ഹോട്ടലുകളിലാണ് പരിശോധന പൂർത്തിയാക്കിയത്.

ഇതിൽ 18 സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഉത്തരവിട്ടു. ഒട്ടേറെ സ്ഥാപനങ്ങൾക്കു ജില്ലയിൽ പിഴയോടു കൂടി നോട്ടിസ് നൽകി. അവധി ദിവസമായ ഇന്നലെ രാത്രി വൈകിയും ഉദ്യോഗസ്ഥർ പരിശോധന നടത്തി.കണ്ണൂർ കോർപറേഷൻ പരിധിയിലും തലശ്ശേരി–കൂത്തുപറമ്പ് മേഖലകളിലുമായിരുന്നു പരിശോധന.

20 വരെ കർശന പരിശോധന തുടരും. ഉച്ചയ്ക്കുശേഷം 2 മുതൽ രാത്രി 10–12 വരെയാണ് ഉദ്യോഗസ്ഥർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നത്. ഷവർമ കടകൾ കൂടുതലും പ്രവർത്തിക്കുന്നത് വൈകുന്നേരമായതിനാലാണു പരിശോധന ഈ സമയത്തേക്കു ക്രമീകരിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗവും ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41620/hotel-raid-in-kannur)