---
title: "ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പുതിയ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് അപകടം: അടുക്കള ഭാഗികമായി  തകർന്നു"
english_title: "pressure cooker blast"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41593/pressure-cooker-blast"
published_at: "2022-05-09T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62789a1207cc9_vac.jpg"
keywords: []
---

# ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പുതിയ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് അപകടം: അടുക്കള ഭാഗികമായി  തകർന്നു

> **Lead Summary:** **പേരാവൂർ:** കുനിത്തലയിൽ ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച്‌ അപകടം. കുക്കർ പൂർണമായും പൊട്ടിത്തകർന്നു. ഗ്യാസ് സ്റ്റൗ, അടുക്കളയുടെ സീലിങ്‌, അലമാര, വാൾ ടൈൽസ് എന്നിവയും ഭാഗികമായി നശിച്ചു.

## Article Content

**പേരാവൂർ:** കുനിത്തലയിൽ ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച്‌ അപകടം. കുക്കർ പൂർണമായും പൊട്ടിത്തകർന്നു. ഗ്യാസ് സ്റ്റൗ, അടുക്കളയുടെ സീലിങ്‌, അലമാര, വാൾ ടൈൽസ് എന്നിവയും ഭാഗികമായി നശിച്ചു.

പേരാവൂർ ടൗണിലെ പച്ചക്കറിവ്യാപാരി മുതുകുളം അനിൽകുമാറിന്റെ വീട്ടിലാണ് സംഭവം. വർക്ക് ഏരിയയിലായതിനാൽ അനിലിന്റെ ഭാര്യ കാഞ്ചന പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.

ഞായറാഴ്ച ഉച്ച 12 മണിയോടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ പ്രഷർ കുക്കറാണ് പൊട്ടിത്തെറിച്ചതെന്ന് അനിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41593/pressure-cooker-blast)