---
title: "ആർഎസ്എസിനെതിരെ പോസ്റ്റർ പതിച്ചതിന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ  മർദ്ദനം: ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ"
english_title: "sdpi and league issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41591/sdpi-and-league-issue"
published_at: "2022-05-09T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278981b9c82e_Untitled-2 web.jpg"
keywords: []
---

# ആർഎസ്എസിനെതിരെ പോസ്റ്റർ പതിച്ചതിന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ  മർദ്ദനം: ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ

> **Lead Summary:** **ആലക്കാട് :**കണ്ണകൈ പ്രദേശത്ത് BJP-RSS വംശഹത്യക്കെതിരെ SDPI സംസ്ഥാന വ്യാപകമായി നടത്തുന്ന പോസ്റ്റർ പ്രചരണത്തിൽ അരിശം പൂണ്ട മുസ്ലിം ലീഗ് പ്രവർത്തകർ SDPI പ്രവർത്തകർക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ലീഗ് നേതൃത്വം വ്യക്തമക്കണമെന്ന് എസ്ഡിപിഐ പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രസ്ഥാവിച്ചു.

## Article Content

**ആലക്കാട് :**കണ്ണകൈ പ്രദേശത്ത് BJP-RSS വംശഹത്യക്കെതിരെ SDPI സംസ്ഥാന വ്യാപകമായി നടത്തുന്ന പോസ്റ്റർ പ്രചരണത്തിൽ അരിശം പൂണ്ട മുസ്ലിം ലീഗ് പ്രവർത്തകർ SDPI പ്രവർത്തകർക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ലീഗ് നേതൃത്വം വ്യക്തമക്കണമെന്ന് എസ്ഡിപിഐ പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രസ്ഥാവിച്ചു.

അലക്കാട് പ്രദേശത്ത് നിന്ന് Rss നെതിരെ സംസാരിക്കാൻ നിങ്ങൾ വളർന്നിട്ടില്ല എന്ന ആക്രോഷത്തോടെയായിരിക്കുന്നു അക്രമം. തങ്ങൾക്ക് മേൽകൈ ഉള്ള പ്രദേശങ്ങളിൽ മുസ്ലിം ലീഗിന് ആർഎസ്എസിന്റെ അതേ ശബ്ദം തന്നെയാണ് പണ്ട് മുതൽക്കേ കണ്ട് വരുന്നത്.

എന്നാൽ ഇങ്ങനെയുള്ള പ്രദേശങ്ങളിലൊക്കെ കടന്നു കയറി ജനകീയപ്രതിരോധം തീർത്ത് പ്രവർത്തനസ്വാതന്ത്ര്യം നേടിയെടുത്ത പാർട്ടിയാണ് എസ്‌ഡിപിഐ. പ്രവർത്തനസ്വാതന്ത്യത്തിന് വേണ്ടി ഏതറ്റം വരെ പോവാനും പാർട്ടി തയ്യാറാണെന്നും പരിയാരം പഞ്ചായത്ത് കമ്മിറ്റി ഓർമ്മപ്പെടുത്തി.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അനസ്.സി,ഷബീബ് വായാട്,അബ്ദുള്ള, തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41591/sdpi-and-league-issue)