---
title: "കാറിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു"
english_title: "Car accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41524/car-accident"
published_at: "2022-05-08T19:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277d1539ff3f_IMG-20220508-WA0040.jpg"
keywords: []
---

# കാറിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

> **Lead Summary:** **പരിയാരം: **കാറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കോരന്‍പീടികയിലെ പി.ഉമ്മര്‍ ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 7.15 ന് കോരന്‍പീടികയിലായിരുന്നു അപകടം.

## Article Content

**പരിയാരം: **കാറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കോരന്‍പീടികയിലെ പി.ഉമ്മര്‍ ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 7.15 ന് കോരന്‍പീടികയിലായിരുന്നു അപകടം.

പള്ളിയിലേക്ക് നിസ്‌ക്കരിക്കാനായി റോഡരികിലൂടെ നടന്നുവരികയായിരുന്ന ഉമ്മറിനെ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ഇന്ന്‌ പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.

ഭാര്യ: കെ.യു.ഫാത്തിമ, മക്കള്‍: അബ്ദുള്ള, ജലീല്‍, റഷീദ്, ഖദീജ, സാബിറ. മരുമക്കള്‍: പി.നുസൈബ, പി.കെ.ആബിദ, എ.പി. ഷൈമ, കുതുബുദ്ദീന്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41524/car-accident)