---
title: "എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് മയ്യിലിൽ തുടക്കമായി: ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു"
english_title: "SFI District Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41350/sfi-district-conference"
published_at: "2022-05-07T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62764ea574253_vac.jpg"
keywords: []
---

# എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് മയ്യിലിൽ തുടക്കമായി: ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു

> **Lead Summary:** എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് മയ്യിലില്‍ തുടക്കമായി. ധീരജ് നഗറില്‍ (സാറ്റ്കോസ് ഓഡിറ്റോറിയം) ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.പി ഷിജു അധ്യക്ഷത വഹിച്ചു.

## Article Content

എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് മയ്യിലില്‍ തുടക്കമായി. ധീരജ് നഗറില്‍ (സാറ്റ്കോസ് ഓഡിറ്റോറിയം) ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.പി ഷിജു അധ്യക്ഷത വഹിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ കെ.സി ഹരികൃഷ്ണന്‍, എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എ ബിനീഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.പി അന്‍വീര്‍, കെ.പി ഐശ്വര്യ, എ.ബി ആദര്‍ശ് സജി, സിപിഎം നേതാക്കളായ ടി.കെ.ഗോവിന്ദന്‍, കെ ചന്ദ്രന്‍, എന്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 400 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 6ന് മയ്യില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത്‌ പ്രതിഭസംഗമം നടക്കും. വിവിധ കലാ സാംസ്കാരിക പരിപാടികള്‍ പ്രതിഭസംഗമത്തില്‍ നടക്കും.

നാളെ പുതിയ ജില്ലാ കമ്മിറ്റി ഭാരവഹികളെ തിരഞ്ഞെടുക്കല്‍, സംസ്ഥാന സമ്മേളനപ്രതിനിധികളെ തിരഞ്ഞെടുക്കല്‍ എന്നിവയ്ക്ക് ശേഷം സമ്മേളനം സമാപിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41350/sfi-district-conference)