---
title: "ട്യൂ​ഷ​ന് പോ​യ ഒ​ൻ​പ​ത് വ​യ​സു​കാ​രി​യെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ത​ട്ടി​കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മം"
english_title: "Take away a nine-year-old girl"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41347/take-away-a-nine-year-old-girl"
published_at: "2022-05-07T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62764d250fbc7_vac.jpg"
keywords: []
---

# ട്യൂ​ഷ​ന് പോ​യ ഒ​ൻ​പ​ത് വ​യ​സു​കാ​രി​യെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ത​ട്ടി​കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മം

> **Lead Summary:** **കണ്ണൂർ: **ട്യൂ​ഷ​ന് പോ​യ ഒ​ൻ​പ​ത് വ​യ​സു​കാ​രി​യെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ത​ട്ടി​കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മം. വെ​ള്ളൂ​ര്‍ ബാ​ങ്ക് – ചേ​നോ​ത്ത് റോ​ഡി​ല്‍ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഒ​മ്‌​നി വാ​നി​ലും സ്കൂ​ട്ടി​യി​ലു​മാ​യി എ​ത്തി​യ നാ​ലം​ഗ​സം​ഘ​മാ​ണ് വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​ന്‍ കു​ട്ടി​യെ നി​ര്‍​ബ​ന്ധി​ച്ച​ത്.

## Article Content

**കണ്ണൂർ: **ട്യൂ​ഷ​ന് പോ​യ ഒ​ൻ​പ​ത് വ​യ​സു​കാ​രി​യെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ത​ട്ടി​കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മം. വെ​ള്ളൂ​ര്‍ ബാ​ങ്ക് – ചേ​നോ​ത്ത് റോ​ഡി​ല്‍ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഒ​മ്‌​നി വാ​നി​ലും സ്കൂ​ട്ടി​യി​ലു​മാ​യി എ​ത്തി​യ നാ​ലം​ഗ​സം​ഘ​മാ​ണ് വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​ന്‍ കു​ട്ടി​യെ നി​ര്‍​ബ​ന്ധി​ച്ച​ത്.

ത​ക്ക സ​മ​യ​ത്ത് അ​തു​വ​ഴി വ​ന്ന മ​റ്റൊ​രു സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പ്ര​ത്യേ​ക​ത​രം ലൈ​റ്റു​ക​ള്‍ പി​ടി​പ്പി​ച്ച വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘ​മാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്. നീ​ണ്ട താ​ടി​യും മീ​ശ​യും​വ​ള​ര്‍​ത്തി​യ ര​ണ്ടു പേ​രി​ല്‍ ഒ​രാ​ള്‍ ഒ​മ്‌​നി വാ​നി​ന്‍റെ മു​ന്‍ സീ​റ്റി​ലും മ​റ്റൊ​രാ​ൾ പി​ന്‍​സീ​റ്റി​ലു​മാ​യി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​ര്‍ സ്‌​കൂ​ട്ടി​യി​ലാ​യി​രു​ന്നു എ​ത്തി​യ​ത്.

ഇ​തി​നി​ട​യി​ല്‍ അ​തു​വ​ഴി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​ന് വി​ദ്യാ​ര്‍​ഥി​നി​യോ​ടു​ള്ള സം​ഘ​ത്തി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി. വി​വ​രം തി​ര​ക്കി​യ​പ്പോ​ഴേ​ക്കും സം​ഘം അ​മി​ത​വേ​ഗ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രി​ല്‍ ഒ​രാ​ള്‍ ന​ന്നാ​യി മ​ല​യാ​ളം സം​സാ​രി​ച്ച​താ​യി വീ​ട്ടി​ലെ​ത്തി​യ കു​ട്ടി അ​മ്മ​യോ​ട് പ​റ​ഞ്ഞു. മ​റ്റു​മൂ​ന്നു​പേ​ര്‍ അ​ന്യ​ഭാ​ഷ​യാ​ണ് സം​സാ​രി​ച്ച​ത്.

കു​ട്ടി വീ​ട്ടി​ല്‍​പ​റ​ഞ്ഞ വി​വ​രം കേ​ട്ട് ര​ക്ഷി​താ​ക്ക​ള്‍ പ​രി​സ​ര​വാ​സി​ക​ളെ വി​വ​രം അ​റി​യി​ച്ച​തോ​ടെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ലും വി​വ​ര​മെ​ത്തി. അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​ത്തി​യ പോ​ലീ​സ് സം​ഘം റോ​ഡ​രി​ലെ ചി​ല വീ​ടു​ക​ളി​ലും കെ​ട്ടി​ട​ത്തി​ലും മ​റ്റും സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ്ര​ത്യേ​ക ലൈ​റ്റു​ക​ള്‍ ഘ​ടി​പ്പി​ച്ച രീ​തി​യി​ലു​ള്ള ഒ​മ്‌​നി വാ​നി​നെ​യോ സ്‌​കൂ​ട്ടി​യെ​യോ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

എ​ന്നാ​ല്‍, ഇ​ത്ത​ര​മൊ​രു നീ​ല ഒ​മ്‌​നി വാ​ന്‍ രാ​വി​ലെ മു​ത​ല്‍ പ്ര​ദേ​ശ​ത്ത് ചു​റ്റി ക​റ​ങ്ങു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടെ​ന്ന വാ​ദ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​ര്‍ രം​ഗ​ത്ത് വ​ന്ന​തോ​ടെ കു​ട്ടി​ക​ളെ വീ​ടി​ന് പു​റ​ത്തുവി​ടാ​നാ​കാ​തെ ര​ക്ഷി​താ​ക്ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41347/take-away-a-nine-year-old-girl)