---
title: "ബൈക്ക് മോഷണം: പരിയാരം സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ അറസ്റ്റിൽ"
english_title: "bike theft arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41316/bike-theft-arrest"
published_at: "2022-05-07T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62762eb028994_Untitled-2 web.jpg"
keywords: []
---

# ബൈക്ക് മോഷണം: പരിയാരം സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **പരിയാരം : **വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ പരിയാരം മുടിക്കാനത്തെ പെരുവളങ്ങയിലെ തെക്കൻ ഹൗസിൽ ബബിത്ത് ലാൽ , മുടിക്കാനത്തെ ആൽഫിൻ സോജൻ എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.

## Article Content

**പരിയാരം : **വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ പരിയാരം മുടിക്കാനത്തെ പെരുവളങ്ങയിലെ തെക്കൻ ഹൗസിൽ ബബിത്ത് ലാൽ , മുടിക്കാനത്തെ ആൽഫിൻ സോജൻ എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് പരിയാരം മുടിക്കാനംകുണ്ടപ്പാറയിലെ പാറക്കൽ ജിഷയുടെ ഉടമസ്ഥതയിലുള്ള കെ.എൽ. 43. എഫ്. 3339 നമ്പർ ബൈക്ക് മോഷണം പോയത് ജിഷയും ഭർത്താവും കാസറഗോഡ് പോയ സമയത്തായിരുന്നു മോഷണം. പരാതിയിൽ കേസെടുത്ത പരിയാരം പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു.

ജിഷയും ഭര്‍ത്താവ് സുരേഷും കാസര്‍ഗോഡാണ് താമസം വീട്ടില്‍ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് കാണാതായതിനെ തുടര്‍ന്ന് ഇരുവരും നാട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ 3 ന് പുലര്‍ച്ചെ 5 മണിയോടെ ഇരുവരും ബൈക്കില്‍ പോകുന്നത് കണ്ടതായി നാട്ടുകാര്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പരിയാരം പോലീസില്‍ നല്‍കിയ പരാതിയിലാണ് കീച്ചേരിയില്‍ വെച്ച് ഇരുവരും പോലീസിന്റെ വലയിലായത്. ഏപ്രില്‍ 30 ന് ബബിത്‌ലാലിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ മെയ് 5 ന് രണ്ടുപേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ മുഖ്യപ്രതിക്ക് വേണ്ടി തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് പരാതിക്കാരന്‍ തന്നെ ബൈക്ക് മോഷണക്കേസില്‍ പിടിയിലായത്.

ജില്ലയില്‍ വ്യാപകമായി കഞ്ചാവ് വിതരണം സംഘത്തില്‍ പെട്ടവരാണ് ബൈക്ക് മോഷണങ്ങള്‍ക്ക് പിറകിലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനം മുഴുവന്‍ വേരുകളുള്ള കഞ്ചാവ് കടത്തല്‍ സംഘത്തിലെ മുഖ്യകണ്ണിയാണ് ബബിത്ത്‌ലാലെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41316/bike-theft-arrest)