---
title: "കിണർ പണിക്കിടെ കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു"
english_title: "The worker died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41292/the-worker-died"
published_at: "2022-05-07T12:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627618ff9ae17_download.jpg"
keywords: []
---

# കിണർ പണിക്കിടെ കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു

> **Lead Summary:** **പള്ളിക്കുന്ന് :** ജോലിക്കിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു കണ്ണൂർ പള്ളിക്കുന്ന് എടച്ചേരിയിൽ കിണർ പണിക്കിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. പള്ളിക്കുന്ന് എടച്ചേരിയിലെ ആനന്ദ് നിവാസിൽ കെ.പുരുഷോത്തമനാണ് ഇന്നു രാവിലെ അപകടത്തിൽ പെട്ടത്.

## Article Content

**പള്ളിക്കുന്ന് :** ജോലിക്കിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു കണ്ണൂർ പള്ളിക്കുന്ന് എടച്ചേരിയിൽ കിണർ പണിക്കിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. പള്ളിക്കുന്ന് എടച്ചേരിയിലെ ആനന്ദ് നിവാസിൽ കെ.പുരുഷോത്തമനാണ് ഇന്നു രാവിലെ അപകടത്തിൽ പെട്ടത്.

പതിവ് പോലെ സഹപ്രവർത്തകർക്കൊപ്പം ഇന്ന് രാവിലെ എടച്ചേരി കൂളിക്കാവിന്നടുത്ത് പുതുതായി കുഴിച്ചു കൊണ്ടിരിക്കുന്ന കിണറിൻ്റെ പണിക്കെത്തിയതായിരുന്നു. കിണറിലേക്കിറങ്ങാനുള്ള ശ്രമത്തിന്നിടെ പിടിവിട്ട് തലയിടിച്ച് താഴെക്ക് വീഴുകയായിരുന്നു പുരുഷോത്തമൻ.

ഒപ്പമുള്ളവർ ഉടൻ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറിൻ്റെ പടവിൽ തലയിടിച്ച് സാരമായി മുറിവേറ്റിരുന്നു. പ്രീതയാണ് ഭാര്യ. മക്കൾ മാനസ, അശ്വതി, പ്രിയ, ആനന്ദ് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41292/the-worker-died)