---
title: "സിംഗപ്പുരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്:  കണ്ണപുരം പോലീസ് കേസെടുത്തു"
english_title: "job froud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41178/job-froud"
published_at: "2022-05-06T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627531da3333d_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# സിംഗപ്പുരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്:  കണ്ണപുരം പോലീസ് കേസെടുത്തു

> **Lead Summary:** സിംഗപ്പൂരിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ കേസ്. ഇരിണാവ് സ്വദേശി കൊയ്യാലൻ പ്രകാശന്റെ പരാതിയിൽ തിരുവനന്തപുരത്തെ ആദർശ് രാജിന് എതിരെയാണ് കണ്ണപുരം പോലീസ് കേസെടുത്തത്.

## Article Content

സിംഗപ്പൂരിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ കേസ്. ഇരിണാവ് സ്വദേശി കൊയ്യാലൻ പ്രകാശന്റെ പരാതിയിൽ തിരുവനന്തപുരത്തെ ആദർശ് രാജിന് എതിരെയാണ് കണ്ണപുരം പോലീസ് കേസെടുത്തത്.

2019 നവംബർ 15ന് പ്രകാശൻ റെ മകൻ വിഷ്ണുവിന് ജോലി നൽകാമെന്ന് പറഞ്ഞാണ് ആദർശ് രാജ് ഒന്നരലക്ഷം രൂപ ബാങ്ക് വഴി കൈപ്പറ്റിയത്. പിന്നീട് പണമോ ജോലിയോ ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയത്. കണ്ണപുരം എസ് ഐ ബി ആർ വിനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41178/job-froud)