---
title: "16 കുപ്പി വിദേശ മദ്യവുമായി യുവാവിനെ പിടികൂടി"
english_title: "caught with 16 bottles of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41174/caught-with-16-bottles-of-foreign-liquor"
published_at: "2022-05-06T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62752e1c57532_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# 16 കുപ്പി വിദേശ മദ്യവുമായി യുവാവിനെ പിടികൂടി

> **Lead Summary:** **ആലക്കോട്: **ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവും പാർട്ടിയും ചേർന്ന് ആലക്കോട് കരുവഞ്ചാൽ റോഡിൽ കുരിശ് പള്ളിക്ക് എതിർ വശം സി.കെ കൂൾലാന്റ് സ്ഥാപനത്തിന് മുൻവശം വെച്ച് 16(പതിനാറ് ) കുപ്പി വിദേശമദ്യവുമായി യുവാവിനെ പിടികൂടി.

## Article Content

**ആലക്കോട്: **ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവും പാർട്ടിയും ചേർന്ന് ആലക്കോട് കരുവഞ്ചാൽ റോഡിൽ കുരിശ് പള്ളിക്ക് എതിർ വശം സി.കെ കൂൾലാന്റ് സ്ഥാപനത്തിന് മുൻവശം വെച്ച് 16(പതിനാറ് ) കുപ്പി വിദേശമദ്യവുമായി യുവാവിനെ പിടികൂടി.

KL.59. C.8831 മോട്ടോർ ബൈക്കിൽ കടത്തികൊണ്ടു വന്നതിന് വാഹനം സഹിതം നടുവിൽ പാലേരി തട്ട് താമസിക്കുന്ന കിഴക്കനടിയിൽ വീട്ടിൽ രാജീവൻ കെ.ആർ (39) നെയാണ് അറസ്റ്റ് ചെയ്തത്.ഇയാൾക്കെതിരെ ആലക്കോട് റേഞ്ചിൽ മുമ്പും അബ്കാരി കേസ്സ് എടുത്തിട്ടുണ്ട്.

നടുവിൽ , പാലേരിത്തട്ട് കണ്ണാടിപ്പാറ ഭാഗങ്ങളിൽ മദ്യം എത്തിച്ച് വില്പന നടത്തുന്നയാളും നിരവധി അബ്കാരി , എൻ ഡി പി.എസ് കേസുകളിൽ പ്രതിയും ആണ് രാജീവൻ നിരവധി പരാതികളാണ് ടിയാന്റെ പേരിൽ മേൽ പ്രദേശങ്ങളിൽ നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ മാരായ ടി കെ തോമസ്, കെ. അഹമ്മദ് സിവിൽ എക്സൈസ് ഓഫീസർ വി.ധനേഷ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41174/caught-with-16-bottles-of-foreign-liquor)