---
title: "ഭര്‍തൃമതിയെ ടൗണില്‍ വെച്ച് ആക്രമിച്ച യുവാവിനെതിരെ കേസ്"
english_title: "Case against a young man who assaulted his wife in town"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41161/case-against-a-young-man-who-assaulted-his-wife-in-town"
published_at: "2022-05-06T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62750ef14772d_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ഭര്‍തൃമതിയെ ടൗണില്‍ വെച്ച് ആക്രമിച്ച യുവാവിനെതിരെ കേസ്

> **Lead Summary:** **കണ്ണാടിപ്പറമ്പ്:** പട്ടാപ്പകല്‍ ഭര്‍തൃമതിയെ ടൗണില്‍ വെച്ച് ആക്രമിച്ച യുവാവിനെതിരെ കേസ്. നാറാത്ത് പുല്ലൂപ്പിയിലെ ബൈജു എന്ന ദേവസി ക്കെതിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്.

## Article Content

**കണ്ണാടിപ്പറമ്പ്:** പട്ടാപ്പകല്‍ ഭര്‍തൃമതിയെ ടൗണില്‍ വെച്ച് ആക്രമിച്ച യുവാവിനെതിരെ കേസ്. നാറാത്ത് പുല്ലൂപ്പിയിലെ ബൈജു എന്ന ദേവസി ക്കെതിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. പുല്ലൂപ്പി ടൗണിലൂടെ പോകുകയായിരുന്ന 32 കാരിയായ ഭര്‍തൃമതിയെയാണ് തടഞ്ഞ് നിർത്തി സംസാരിക്കാനെന്ന വ്യാജേനയെത്തി ആക്രമിക്കാന്‍ ശ്രമിച്ചത്.

യുവതി ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി .അതേസമയം, നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബൈജു എന്ന ദേവസി പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41161/case-against-a-young-man-who-assaulted-his-wife-in-town)