---
title: "തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു"
english_title: "food-seized-in-hotel-taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41115/food-seized-in-hotel-taliparamba"
published_at: "2022-05-06T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274dc2b4febf_raid.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ പരിശോധനകള്‍ നടത്തി. 

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ പരിശോധനകള്‍ നടത്തി. 

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍സത്താറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പഴകയിയ ഭക്ഷണ പദാര്‍ത്ഥങ്ങല്‍ പിടിച്ചെടുത്തു.

ഏഴാംമൈലിലെ എം.ആര്‍എ, കേരളാ റസ്‌റ്റോറന്റ്, ഇന്ത്യന്‍ കോഫിഹൗസ്, ഫുഡ്ഹൗസ്, തൃച്ചംബരത്തെ നിധിന്‍ ഹോട്ടല്‍, ചിറവക്കിലെ ടോപ്പ് ഇന്‍ ടൗണ്‍, ഏഴാംമൈലിലെ ചെമ്പരത്തി ബാര്‍ ആന്റ് റസ്റ്റോറന്റ് എന്നിവിടങ്ങളിലാണ് പരിശോധനകള്‍ നടന്നത്.

 ഇതില്‍ ചെമ്പരത്തിയില്‍ നിന്നും നാല് കിലോ പഴകിയ ചോറ്, രണ്ട് കിലോഗ്രാം ചിക്കന്‍ പൊരിച്ചത്, രണ്ട്കിലോഗ്രാം ബീഫ് ഫ്രൈ എന്നിവ പിടിച്ചെടുത്തു.

പഴകിയ ഭക്ഷണം പിടികൂടിയ ചെമ്പരത്തി ഹോട്ടലില്‍ നിന്നും പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെ.എച്ച്.ഐമാരായ എം.വി.സൂരജ്, ബിജോ പി.ജോസഫ്, എം.വി.അര്‍ച്ചന എന്നിവരും റെയിഡില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41115/food-seized-in-hotel-taliparamba)