---
title: "'സർവ്വേ കല്ല് പൊതുമുതൽ തന്നെ';പിഴുതെറിഞ്ഞവർക്കെതിരെ കേസെടുക്കാൻ പോലീസിന് നിയമോപദേശം"
english_title: "k rayil related news"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41095/k-rayil-related-news"
published_at: "2022-05-06T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274cd4d50114_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# 'സർവ്വേ കല്ല് പൊതുമുതൽ തന്നെ';പിഴുതെറിഞ്ഞവർക്കെതിരെ കേസെടുക്കാൻ പോലീസിന് നിയമോപദേശം

> **Lead Summary:** **കണ്ണൂര്‍: **കെ റെയില്‍ സര്‍വ്വെയുടെ ഭാഗമായി സ്ഥാപിച്ച സര്‍വ്വെ കല്ല് പൊതുമുതല്‍ തന്നെയെന്ന് നിയമോപദേശം.എടക്കാട് സിഐക്കാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്.

## Article Content

**കണ്ണൂര്‍: **കെ റെയില്‍ സര്‍വ്വെയുടെ ഭാഗമായി സ്ഥാപിച്ച സര്‍വ്വെ കല്ല് പൊതുമുതല്‍ തന്നെയെന്ന് നിയമോപദേശം.എടക്കാട് സിഐക്കാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്.

നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഡിസിസി പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാന്‍ പോലീസിനാവും.കണ്ണൂര്‍ ചാലയില്‍ കെ റെയില്‍ കല്ലുകള്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41095/k-rayil-related-news)