---
title: "ജനരോഷം ഉയർന്നിട്ടും കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് കമ്മീഷൻ ലക്ഷ്യമാക്കി മാത്രം; അഡ്വ. മാർട്ടിൻ ജോർജ് "
english_title: "adv. martin george"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40998/adv-martin-george"
published_at: "2022-05-05T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273e7327832c_Untitled-2 web.jpg"
keywords: []
---

# ജനരോഷം ഉയർന്നിട്ടും കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് കമ്മീഷൻ ലക്ഷ്യമാക്കി മാത്രം; അഡ്വ. മാർട്ടിൻ ജോർജ് 

> **Lead Summary:** **ചെറുകുന്ന് :** സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്തതും പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ജനിച്ചു ജീവിക്കുന്ന മണ്ണിലെ കിടപ്പാടം നഷ്ടപ്പെടുകയും ചെയ്യുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനരോഷം ആളിക്കത്തിയിട്ടും പിണറായി സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് കമ്മീഷൻ ലക്ഷ്യമാക്കിക്കൊണ്ട് മാത്രമാണെന്ന് ഡിസിസി പ്രസിഡൻറ് അഡ്വ: മാർട്ടിൻ ജോർജ്. വികസനത്തിനു കോൺഗ്രസ്സും യുഡിഎഎഫും ഒരു കാലത്തും എതിർപ്പ് പ്രകടിപ്പിക്കാറില്ല.

## Article Content

**ചെറുകുന്ന് :** സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്തതും പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ജനിച്ചു ജീവിക്കുന്ന മണ്ണിലെ കിടപ്പാടം നഷ്ടപ്പെടുകയും ചെയ്യുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനരോഷം ആളിക്കത്തിയിട്ടും പിണറായി സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് കമ്മീഷൻ ലക്ഷ്യമാക്കിക്കൊണ്ട് മാത്രമാണെന്ന് ഡിസിസി പ്രസിഡൻറ് അഡ്വ: മാർട്ടിൻ ജോർജ്. വികസനത്തിനു കോൺഗ്രസ്സും യുഡിഎഎഫും ഒരു കാലത്തും എതിർപ്പ് പ്രകടിപ്പിക്കാറില്ല.

95 ശതമാനം ജനങ്ങൾക്കും ദുരിതം മാത്രം സമ്മാനിക്കുന്ന പദ്ധതിയാണ് ഈ പദ്ധതി എന്നതുകൊണ്ടാണ് ജനങ്ങളുടെ ഭാഗത്തുനിന്നുകൊണ്ട് എതിർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കല്യാശ്ശേരി നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡന്റ് നയിക്കുന്ന സിൽവർ ലൈൻ വിരുദ്ധ പ്രചാരണ വാഹന ജാഥയ്ക്ക് മെയ് 12ന് രാവിലെ 10 ന് കുഞ്ഞിമംഗലം ,10.30ന് പഴയങ്ങാടി, 11ന് ചെറുകുന്ന് തറ, 11.30ന് ഇരിണാവ് എന്നിവിടങ്ങളിൽ സ്വീകരണം നൽകുവാൻ യോഗം തീരുമാനിച്ചു. മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി പി കരുണാകരൻ അധ്യക്ഷത വഹിച്ചു.

കല്ല്യാശ്ശേരി ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ ബ്രിജേഷ് കുമാർ, അജിത്ത് മാട്ടൂൽ, രാജീവൻ കപ്പച്ചേരി, കെ എസ് എസ് പി എ ജില്ല സെക്രട്ടറി കെ സി രാജൻ, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി വിജയൻ കൂട്ടിനേഴത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് കെ രാമദാസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ കെ പി ജനാർദ്ദനൻ, കൂനത്തറ മോഹനൻ, എം. പവിത്രൻ, രാജേഷ് പാലങ്ങാട്ട്, പാറയിൽ കൃഷ്ണൻ, പി വി സുമേഷ്, കെ വി ഉത്തമൻ, കെ വിജയൻ, ജോയ് ചൂട്ടാട്, ഷാജി കല്ലേൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40998/adv-martin-george)