---
title: "ചുടല അമ്മാനപ്പാറ റോഡ്: പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ദുരിത മോചനയാത്ര നടത്തി"
english_title: "pariyaram congress committe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40997/pariyaram-congress-committe"
published_at: "2022-05-05T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273e692a734a_Untitled-2 web.jpg"
keywords: []
---

# ചുടല അമ്മാനപ്പാറ റോഡ്: പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ദുരിത മോചനയാത്ര നടത്തി

> **Lead Summary:** പരിയാരം :ചുടല - അമ്മാനപ്പാററോഡ് നിർമ്മാണത്തിലെ കരാർകാരൻ്റെ അനാസ്ഥക്കെതിരെ സർക്കാർ ഇടപെട്ട് നിർമാണപ്രവൃത്തി ഉടൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിത മോചനയാത്ര സംഘടിപ്പിച്ചു.

## Article Content

പരിയാരം :ചുടല - അമ്മാനപ്പാററോഡ് നിർമ്മാണത്തിലെ കരാർകാരൻ്റെ അനാസ്ഥക്കെതിരെ സർക്കാർ ഇടപെട്ട് നിർമാണപ്രവൃത്തി ഉടൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിത മോചനയാത്ര സംഘടിപ്പിച്ചു.

  ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ സതീശൻ പാച്ചേനി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവന് പതാക നൽകി ജാഥ ഉൽഘടനം ചെയ്തു ചിതപ്പിലെ പൊയിൽ നടന്ന സമാപനസമ്മേളനം ഡിസിസി സെക്രട്ടറി ഇ ടി രാജീവൻ ഉൽഘടനം ചെയ്തു.

പി.വി.സജീവൻ അധ്യക്ഷത വഹിച്ചു.കെ.രാമകൃഷ്ണൻ, ഐ.വി.കുഞ്ഞിരാമൻ, വി.വി.സി.ബാലൻ, വി ബി കുബേരൻ നമ്പൂതിരി , പി.എം അൽ അമിൻ, ഇ.ടി.ഹരിഷ്, പി.വിനോദ് ടി.കെ.സൈദ്എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40997/pariyaram-congress-committe)