---
title: "കണ്ണൂർ കോർപ്പറേഷനു മുന്നിൽ കുടുംബശ്രീ പ്രവർത്തകരുടെ പ്രതിഷേധം"
english_title: "protest of kudumbasree activists"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40995/protest-of-kudumbasree-activists"
published_at: "2022-05-05T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273e5b937faf_Untitled-2 web.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷനു മുന്നിൽ കുടുംബശ്രീ പ്രവർത്തകരുടെ പ്രതിഷേധം

> **Lead Summary:** കണ്ണൂർ കോർപറേഷൻ കോംപൗണ്ടിലെ ടേസ്റ്റി ഹട് ഹോട്ടൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് കുടുംബശ്രീ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. മേയർ അഡ്വ.ടി. ഒ മോഹനനെ കുടുംബശ്രീ പ്രവർത്തകർ ഓഫീസിൽ കയറാൻ അനുവദിക്കാതെ ഉപരോധിച്ചു.

## Article Content

കണ്ണൂർ കോർപറേഷൻ കോംപൗണ്ടിലെ ടേസ്റ്റി ഹട് ഹോട്ടൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് കുടുംബശ്രീ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. മേയർ അഡ്വ.ടി. ഒ മോഹനനെ കുടുംബശ്രീ പ്രവർത്തകർ ഓഫീസിൽ കയറാൻ അനുവദിക്കാതെ ഉപരോധിച്ചു.

കോർപ്പറേഷൻ ഓഫീസ് പ്രധാന കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തുന്നതിനിടെ ഓഫീസിലേക്കെത്തിയ മേയറെ എട്ടോളം വരുന്ന കുടുംബശ്രീ പ്രവർത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞത് സമരക്കാരും പോലീസും തമ്മിൽ ഏറെ നേരം പിടിവലി നടന്നു.

20 മിനുട്ടോളം സമയം കോർപറേഷൻ ഓഫീസ് സംഘർഷാവസ്ഥയിലായിരുന്നു. ടൗൺ സി ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

കോർപറേഷൻ ഓഫീസിൽ കോമ്പൗണ്ടിൽ തന്നെ ആക്രമിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേയർ ടി ഒ മോഹനൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40995/protest-of-kudumbasree-activists)