---
title: "നിടുവാലൂർ സ്വദേശിയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത  കർണാടക സ്വദേശി മരിച്ചു"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40955/obituary"
published_at: "2022-05-05T16:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273a7b16946d_download.jpg"
keywords: []
---

# നിടുവാലൂർ സ്വദേശിയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത  കർണാടക സ്വദേശി മരിച്ചു

> **Lead Summary:** **പരിയാരം: **പോലീസ് കസ്റ്റഡിയിലെടുത്ത കര്‍ണാടക സ്വദേശി മരിച്ചു. ശ്രീകണ്ഠാപുരം പോലീസ് ഇന്നലെ വഞ്ചന കേസില്‍ കസ്റ്റഡിയിലെടുത്ത കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ശിവകുമാര്‍ആണ് മരിച്ചത്.

## Article Content

**പരിയാരം: **പോലീസ് കസ്റ്റഡിയിലെടുത്ത കര്‍ണാടക സ്വദേശി മരിച്ചു. ശ്രീകണ്ഠാപുരം പോലീസ് ഇന്നലെ വഞ്ചന കേസില്‍ കസ്റ്റഡിയിലെടുത്ത കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ശിവകുമാര്‍ആണ് മരിച്ചത്.

പോലീസ് കസ്റ്റഡിയിലായ ശിവകുമാറിനെ ഇന്നുച്ചക്ക് ഒന്നോടെയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.

ക്വാറി ഉടമയായ ശിവകുമാറിന്റെ പേരില്‍ നിടുവാലൂര്‍ സ്വദേശിനിയാണ് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി നല്‍കിയത്.

കർണ്ണാടകയിലെ ധാവൻകരെ യിൽ തൻ്റെ ഉടമസ്ഥതയിലുള്ള ക്രഷർലീസിന് നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനായ കൂട്ടു മുഖത്തെ ജെമിനി രാജിൽ നിന്നും ബേങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായി 10 ലക്ഷം രൂപയോളം വാങ്ങിയ ശേഷം ക്രഷർലീസിന് നൽകാതെ കബളിപ്പിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം വാങ്ങിയ ശിവകുമാറിൻ്റെ പേരിൽ ക്രഷറില്ലെന്നും മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ക്രഷർ കാണിച്ച് തട്ടിപ്പ് നടത്തിയതാണെന്ന് ബോധ്യപ്പെട്ടതോടെ ശ്രീകണ്ഠാപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.

കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ പ്രതിയെ കർണാടക ഷിഗാവിയിൽ വെച്ച് അറസ്റ്റുചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40955/obituary)