---
title: "മലപ്പുറത്ത് ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം: ഒരു കുടുംബത്തിലെ മൂന്നുപേർ വെന്ത് മരിച്ചു "
english_title: "Blast in malappuram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40933/blast-in-malappuram"
published_at: "2022-05-05T14:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62738d0611594_Screenshot_20220505-140811_UC Browser.jpg"
keywords: []
---

# മലപ്പുറത്ത് ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം: ഒരു കുടുംബത്തിലെ മൂന്നുപേർ വെന്ത് മരിച്ചു 

> **Lead Summary:** പെരിന്തൽമണ്ണയിൽ ​ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം. ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മലപ്പുറം മേലാറ്റൂരിലാണ് സംഭവം നടന്നത്.

## Article Content

പെരിന്തൽമണ്ണയിൽ ​ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം. ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മലപ്പുറം മേലാറ്റൂരിലാണ് സംഭവം നടന്നത്.

പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്മിൻ മകൾ ഫാത്തിമത്ത് എന്നിവരാണ് മരിച്ചത്. ​അഞ്ചു വയസ്സുകാരിയായ രണ്ടാമത്തെ മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

കുട്ടിയെ ​ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

പെരുന്നാൾ പ്രമാണിച്ച് കഴിഞ്ഞ ദിവസം ജാസ്മിന്റെ വീട്ടിലെത്തിയതായിരുന്നു കുടുംബം. മുഹമ്മദിന്റെ ​ഗുഡ്സ് ഓട്ടോയിലായിരുന്നു വന്നത്. ഈ വാഹനത്തിൽ ഇന്ന് തിരിച്ചു പോകവെയാണ് അപകടമുണ്ടായത്.

ഗുഡ്സ് ഓട്ടോയിൽ നിന്ന് രണ്ട് പേരുടെ മൃതദേഹവും സമീപത്തെ കിണറ്റിൽ നിന്ന് ഒരു മൃതദേഹവും കണ്ടെത്തി. മുഹമ്മദിന്റെ മൃതദേഹമാണ് കിണറ്റിൽ നിന്ന് കിട്ടിയത്. സ്ഫോടനത്തിന് പിന്നാലെ ഓടിരക്ഷപ്പെടവെ കിണറ്റിൽ വീണതെന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40933/blast-in-malappuram)