---
title: "ഷവർമയിൽ നിന്ന് വിഷബാധ : ഹോട്ടലുകളിലെ ഷവർമ കച്ചവടം പേരിലൊതുങ്ങി"
english_title: "decreasing the sale of shawarma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40883/decreasing-the-sale-of-shawarma"
published_at: "2022-05-05T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62735e3ab96e1_vac.jpg"
keywords: []
---

# ഷവർമയിൽ നിന്ന് വിഷബാധ : ഹോട്ടലുകളിലെ ഷവർമ കച്ചവടം പേരിലൊതുങ്ങി

> **Lead Summary:** ഷവർമ്മ കഴിച്ച് വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചതോടെ ഷവർമ്മ കച്ചവടം പാതിലൊന്നായി കുറഞ്ഞു. കണ്ണൂരിലെ ഹോട്ടലുകളിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ വൻ അപകട സാധ്യതയാണ് കണ്ടെത്തിയത്.

## Article Content

ഷവർമ്മ കഴിച്ച് വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചതോടെ ഷവർമ്മ കച്ചവടം പാതിലൊന്നായി കുറഞ്ഞു. കണ്ണൂരിലെ ഹോട്ടലുകളിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ വൻ അപകട സാധ്യതയാണ് കണ്ടെത്തിയത്.

നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.ഷവർമ്മയ്ക്കായി ഉപയോഗിക്കുന്നത് മാസങ്ങൾ പഴക്കമുള്ള ഇറച്ചിയാണ്. പലയിടത്തും ഓപ്പൺ എയറിലാണ് ഷവർമ്മ വിൽപ്പന നടക്കുന്നത്. തലശേരിയിലടക്കം ഷവർമ്മ വിൽക്കുന്നത് തെരുവോരങ്ങളിലാണ്. ഇവിടന്നുള്ള പൊടിപടലം മാത്രം മതി ഭക്ഷണ സാധനങ്ങൾ മലിനമാക്കാൻ.

എന്നാൽ ഇപ്പോഴും പുതുതലമുറയുടെ ഇഷ്ട ഭക്ഷണമാണ് ഷവർമ്മ. കണ്ണൂർ സിറ്റിയിലെ അജ്മീർ ഫലാഫിൽ എന്ന കടയിൽ നിന്ന് ഷവർമ ഉണ്ടാക്കുന്ന പഴകിയ ഇറച്ചി പിടികൂടി. പാശ്ചാത്യൻ രാജ്യങ്ങളിൽ മാത്രം വിറ്റഴിക്കപ്പെടുന്ന ഷവർമ്മ ഒരിക്കലും ഇന്ത്യൻ കാലാവസ്ഥക്ക് യോജിച്ച ഭക്ഷണവുമല്ല. എന്നാലും പരസ്യങ്ങളിൽ ആകൃഷ്ടരായി കൊച്ചു കുട്ടികൾക്ക് ഷവർമ്മ – ബർഗർ എന്നിവ വാങ്ങി നൽകാൻ മത്സരിക്കുകയാണ് രക്ഷിതാക്കൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40883/decreasing-the-sale-of-shawarma)