---
title: "കാറും കെ- സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു"
english_title: "k swift accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40870/k-swift-accident"
published_at: "2022-05-05T09:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62734ecc54c71_vac.jpg"
keywords: []
---

# കാറും കെ- സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

> **Lead Summary:** **ആലപ്പുഴ: **ചെങ്ങന്നൂർ മുളക്കുഴയിൽ കെ.എസ്.ആര്‍.ടി.സി കെ- സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ചേർത്തല എഴുപുന്ന സ്വദേശി ഷിനോജ് , പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.

## Article Content

**ആലപ്പുഴ: **ചെങ്ങന്നൂർ മുളക്കുഴയിൽ കെ.എസ്.ആര്‍.ടി.സി കെ- സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ചേർത്തല എഴുപുന്ന സ്വദേശി ഷിനോജ് , പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.

ചേർത്തലയിൽ നിന്നെത്തിയ കാറും കെ- സ്വിഫ്റ്റ് ബസുമാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടുകൂടിയാണ് അപകടം. കോഴിക്കോടേക്ക് പോകുന്ന കെ- സ്വിഫ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മാവേലിക്കര രജിസ്ട്രേഷനിലുള്ളതാണ് കാർ. ഇരുവരുടെയും മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ അമിതവേഗതയിലായിരുവെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു. നിയന്ത്രണംവിട്ട കാർ ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40870/k-swift-accident)