---
title: "കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് യാചകയായ വൃദ്ധ മരിച്ചു "
english_title: "Accident in plaza junction"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40807/accident-in-plaza-junction"
published_at: "2022-05-04T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272858a0973c_Screenshot_2022_0504_155759.jpg"
keywords: []
---

# കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് യാചകയായ വൃദ്ധ മരിച്ചു 

> **Lead Summary:** കണ്ണൂർ പ്ലാസ ജംഗ്ഷന്നടുത്ത് ഇന്ന് രാവിലെ സ്വകാര്യ ബസ്സിടിച്ച് യാചകയായ വൃദ്ധ മരണപ്പെട്ടു.തമിഴ്നാട് ചിന്ന സേലത്തെ ലക്ഷ്മി യാണ് രാവിലെ 10 മണിയോടെ ജില്ലാ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ബസ്സിടിച്ച് കാലിന് പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച ലക്ഷ്മി അല്പസമയത്തിനകം മരണപ്പെടുകയായിരുന്നു.

## Article Content

കണ്ണൂർ പ്ലാസ ജംഗ്ഷന്നടുത്ത് ഇന്ന് രാവിലെ സ്വകാര്യ ബസ്സിടിച്ച് യാചകയായ വൃദ്ധ മരണപ്പെട്ടു.തമിഴ്നാട് ചിന്ന സേലത്തെ ലക്ഷ്മി യാണ് രാവിലെ 10 മണിയോടെ ജില്ലാ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ബസ്സിടിച്ച് കാലിന് പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച ലക്ഷ്മി അല്പസമയത്തിനകം മരണപ്പെടുകയായിരുന്നു.

ഇവരുടെ കയ്യിലുണ്ടായിരുന്ന ബേഗിൽ നിന്നും കിട്ടിയ ആധാർ കാർഡിൽ നിന്നാണ് മരിച്ച ആളുടെ പേരും മേൽവിലാസവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.

ലക്ഷ്മി (71) D/o നാരായണൻ, കിണാട്രുസന്ദു, കച്ചിറപ്പാളയം, വടക്ക നന്ദൻ, വില്ലുപുരം,ചിന്ന സേലം എന്നാണ് ആധാർ കാർഡിലുള്ള മേൽവിലാസം.

തോട്ടട വഴി ആദികടലായി റൂട്ടിലോടുന്ന സ്വകാര്യ ബസ്സിടിച്ചാണ് അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40807/accident-in-plaza-junction)