---
title: "60 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു "
english_title: "Vash "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40806/vash"
published_at: "2022-05-04T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627284836f581_image_editor_output_image-1374708557-1651651178284.jpg"
keywords: []
---

# 60 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു 

> **Lead Summary:** **ആലക്കോട്: **വാറ്റുചാരായ നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. എക്സൈസ് പരിശോധനയിൽ വാറ്റുചാരായ നിർമ്മാണത്തിനായി സൂക്ഷിച്ച 60 ലിറ്റർ വാഷ് കണ്ടെത്തി.

## Article Content

**ആലക്കോട്: **വാറ്റുചാരായ നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. എക്സൈസ് പരിശോധനയിൽ വാറ്റുചാരായ നിർമ്മാണത്തിനായി സൂക്ഷിച്ച 60 ലിറ്റർ വാഷ് കണ്ടെത്തി.

ഓടി പോയ വാറ്റുകാരൻ അരങ്ങം പൂവഞ്ചാൽ തെയ്യക്കളത്തെ ഒ.കെ.ശ്രീകുമാറിനെ (40) തിരെ ജാമ്യാമില്ലാ വകുപ്പുകൾ പ്രകാരം റേഞ്ച് പ്രിവൻ്റീവ് ഓഫീസർ പി.ആർ.സജീവ് അബ്കാരി കേസെടുത്തു.

പൂവംച്ചാൽ,കാർത്തികപുരം, ചെക്കുറിഞ്ഞി,മാവും തട്ട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഉദയഗിരി പൂവംചാൽ തെയ്യക്കളത്ത് വെച്ച് വാഷ് പിടികൂടിയത്.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ടി.കെ.തോമസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ടി ആർ രാജേഷ്, കെ.കെ.സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മാരായ ടി.വി.മധു, വി. ധനേഷ് , ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40806/vash)