---
title: "ചെറുപുഴയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു "
english_title: "Accident in cherupuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40712/accident-in-cherupuzha"
published_at: "2022-05-04T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627209b2720ca_1651600488529550-0.jpg"
keywords: []
---

# ചെറുപുഴയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു 

> **Lead Summary:** **ചെറുപുഴ : **മലയോര ഹൈവേയിൽ ചെറുപുഴ – മഞ്ഞക്കാട് റോഡിൽ വാണിയംകുന്ന് കയറ്റ ത്തിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു . ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു .

## Article Content

**ചെറുപുഴ : **മലയോര ഹൈവേയിൽ ചെറുപുഴ – മഞ്ഞക്കാട് റോഡിൽ വാണിയംകുന്ന് കയറ്റ ത്തിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു . ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു .

പ്രാപ്പൊയിൽ ഗവ . ഹയർ സെക്കൻഡറി സ്കൂളിലെ . വിദ്യാർഥി യായ അഭിൻ സുനിൽ ( 17 ) ആണ് മരിച്ചത് . തിരുമേനി ഗവ . ഹ യർ സെക്കൻഡറി സ്കൂളി ലെ വിദ്യാർഥി ചെറുപുഴ സഹകരണ ആസ്പത്രിക്ക് സമീപത്തെ അനന്ദു മനോജിന് ഗുരുതരമായി പരിക്കേറ്റു .

ചൊവ്വാഴ്ച വൈകുന്നേ രം 5.45 – ഓടെയാണ് അപകടം . ചെറുപുഴ ഭാഗത്തു നിന്ന് വന്ന ബൈക്ക് മഞ്ഞക്കാട് ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു . ഇടി യുടെ ആഘാതത്തിൽ വിദ്യാർഥികൾ റോഡിലേക്ക് തെറിച്ചുവീണു .

ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും ചെറുപുഴയിലെ ആശുപത്രിയിലും പിന്നീട് കണ്ണൂരിലും എത്തിച്ചെങ്കിലും അഭിൻ സുനിലിനെ രക്ഷിക്കാനായില്ല . കല്ലങ്കോട്ടെ ഇഞ്ചപ്പുഴയിൽ സുനിലിന്റെയു ബിജിയുടെയും മകനാണ് അഭിൻ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40712/accident-in-cherupuzha)