---
title: "പോക്സോ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ പരാതിയിൽ ഏഴ് പേര്‍ക്കെതിരെ കേസ്"
english_title: "pocso case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40469/pocso-case"
published_at: "2022-05-02T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626fd77b3d64b_download.jpg"
keywords: []
---

# പോക്സോ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ പരാതിയിൽ ഏഴ് പേര്‍ക്കെതിരെ കേസ്

> **Lead Summary:** **പയ്യന്നൂര്‍: **പോക്സോ കേസിൽ റിമാൻ്റിൽ കഴിയുന്ന പ്രതി പോലീസിൽ നൽകിയ പരാതിയിൽ ഏഴ് പേർക്കെതിരെ കേസ്. തന്നെ പല തവണ ഇരയുടെ പിതാവും സുഹൃത്തുക്കളും മര്‍ദ്ദിച്ചതായി റിമാൻ്റിൽ കഴിയുന്ന പ്രതി ജയിൽ അധികൃതര്‍ക്ക് നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് ഏഴ് പേര്‍ക്കെതിരെ കേസെടുത്തത്.

## Article Content

**പയ്യന്നൂര്‍: **പോക്സോ കേസിൽ റിമാൻ്റിൽ കഴിയുന്ന പ്രതി പോലീസിൽ നൽകിയ പരാതിയിൽ ഏഴ് പേർക്കെതിരെ കേസ്. തന്നെ പല തവണ ഇരയുടെ പിതാവും സുഹൃത്തുക്കളും മര്‍ദ്ദിച്ചതായി റിമാൻ്റിൽ കഴിയുന്ന പ്രതി ജയിൽ അധികൃതര്‍ക്ക് നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് ഏഴ് പേര്‍ക്കെതിരെ കേസെടുത്തത്.

പയ്യന്നൂര്‍ കേളോത്തെ ടി.കെ.മനോജിൻ്റെ പരാതിയിലാണ് പോക്സോ കേസിലെ ഇരയുടെ പിതാവും സുഹൃത്തുക്കളുമുൾപ്പെടെ ഏഴ് പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11 മുതലുള്ള ദിവസങ്ങളില്‍ പെൺകുട്ടിയുടെ പിതാവും ഇയാളുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവരും ചേര്‍ന്ന് ഉളിയത്ത് കടവിന് സമീപത്തെ സിമന്റ് ഗോഡൗണില്‍ കൂട്ടിക്കൊണ്ടുപോകുകയും പിന്നീട് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചുവെന്നാണ് പരാതി.

പുതുതായിട്യൂഷന്‍ സെന്റര്‍ തുടങ്ങാനുള്ള പദ്ധതി നടപ്പാക്കാനാകാത്തതിന്റെ വിരോധമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് ജയിലധികൃതര്‍ക്ക് നല്‍കിയ പരാതിയിൽ പറയുന്നത്. പരാതി ജയിലധികൃതര്‍ പയ്യന്നൂര്‍ പോലീസിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40469/pocso-case)