---
title: "ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പി സി ജോർജിന്റെ കോലം കത്തിക്കലും നടന്നു"
english_title: "dyfi strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40371/dyfi-strike"
published_at: "2022-05-02T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f6f1911c55_Untitled-2 web.jpg"
keywords: []
---

# ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പി സി ജോർജിന്റെ കോലം കത്തിക്കലും നടന്നു

> **Lead Summary:** **തളിപ്പറമ്പ : **സംഘപരിവാർ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു മഹാ സമ്മേളനത്തിൽ വച്ച് പി.സി ജോർജ്ജ് നടത്തിയ വിദ്വേഷപ്രസംഗം മതനിരപേക്ഷ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവ്വമായ ക്രിമിനൽ പ്രവർത്തിയാണ്.

## Article Content

**തളിപ്പറമ്പ : **സംഘപരിവാർ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു മഹാ സമ്മേളനത്തിൽ വച്ച് പി.സി ജോർജ്ജ് നടത്തിയ വിദ്വേഷപ്രസംഗം മതനിരപേക്ഷ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവ്വമായ ക്രിമിനൽ പ്രവർത്തിയാണ്.

ഇതിനെതിരായി ഡിവൈഎഫ്ഐ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു. മൂത്തേടത്ത് ഹൈസ്കൂൾ പരിസരത്ത് നിന്നുമാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി, പ്രസിഡന്റ് സിപി മുഹാസ്, ജില്ലാ കമ്മിറ്റി അംഗം സികെ ഷോന, മനു സേവ്വ്യർ, കെ പ്രണവ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40371/dyfi-strike)