---
title: "കൈക്കൂലി വാങ്ങുന്നതിനിടെ പഴയങ്ങാടിയിൽ എഎസ്ഐ വിജിലൻസ് പിടിയിൽ"
english_title: "vigilance arrested pazhhayangadi asi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40163/vigilance-arrested-pazhhayangadi-asi"
published_at: "2022-04-30T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d564ea06fd_Untitled-2 web.jpg"
keywords: []
---

# കൈക്കൂലി വാങ്ങുന്നതിനിടെ പഴയങ്ങാടിയിൽ എഎസ്ഐ വിജിലൻസ് പിടിയിൽ

> **Lead Summary:** **പഴയങ്ങാടി: **പാസ്പോർട്ട് അപേക്ഷകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഴയങ്ങാടി പൊലിസ് സറ്റേഷനിലെ എ.എസ്.ഐയെ വിജിലൻസ് സംഘം പിടികൂടി. വിളയാങ്കോട് സ്വദേശി പി.രമേശൻ ആണ് പിടിയിലായത് .

## Article Content

**പഴയങ്ങാടി: **പാസ്പോർട്ട് അപേക്ഷകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഴയങ്ങാടി പൊലിസ് സറ്റേഷനിലെ എ.എസ്.ഐയെ വിജിലൻസ് സംഘം പിടികൂടി. വിളയാങ്കോട് സ്വദേശി പി.രമേശൻ ആണ് പിടിയിലായത് .

പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത് കുമാറിൻ്റെ പരാതിയിലാണ് വേഷം മാറിയെത്തിയ വിജിലൻസംഘം രമേശനെ പിടികൂടിയത്. പാസ്സ്പോർട്ട് വെരിഫിക്കേഷൻ സംബന്ധിച്ച് സ്റ്റേഷനിൽ വിളിച്ച് വരുത്തി 1000 രൂപ ആവശ്യപെട്ടതിനെ തുടർന്ന് ശരത്ത് കണ്ണൂർ വിജിലൻസിനെ സമീപിക്കുകയായിരുന്നു .

വിജിലൻസ് നിർദേശ പ്രകാരം ഫിനോത്തിൽ പൗർഡർ പുരട്ടിയ രണ്ട് അഞ്ഞൂറിൻ്റെ നോട്ടും ശരത്തിന് നൽകുകയും തടർന്ന് എഎസ് ഐക്ക് പണം കൈമാറുമ്പോൾ വേഷം മാറി എത്തിയ വിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു.

കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് സിഐമാരായ ഷാജി പട്ടേരി, പി.സുനിൽകുമാർ, എസ് ഐമാരായ കെ.പി.പങ്കജാക്ഷൻ, കെ.ജഗദിഷ്.എ എസ് ഐ എൻ.വി.രമേശൻ, പി.പി.നികേഷ്, സ്പെഷ ൽ പൊലിസ് ഓഫിസർമാരായ ഇ.കെ.രാജു, ഇ.വി.ജയശ്രീ, സുഗേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40163/vigilance-arrested-pazhhayangadi-asi)