---
title: "പോക്സോ കേസിൽ യുവാവ് പിടിയിൽ"
english_title: "pocso case arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40157/pocso-case-arrest"
published_at: "2022-04-30T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d51df10c1a_DSC_7464 (1).JPG"
keywords: []
---

# പോക്സോ കേസിൽ യുവാവ് പിടിയിൽ

> **Lead Summary:** **പരിയാരം :**പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പരിയാരം മുടിക്കാനം കുണ്ടപ്പാറയിലെ ജോസഫിനെ യെയാണ് പരിയാരം എസ്.ഐ.കെ.വി.സതീശൻ അറസ്റ്റു ചെയ്തത്.

## Article Content

**പരിയാരം :**പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പരിയാരം മുടിക്കാനം കുണ്ടപ്പാറയിലെ ജോസഫിനെ യെയാണ് പരിയാരം എസ്.ഐ.കെ.വി.സതീശൻ അറസ്റ്റു ചെയ്തത്.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കഴിഞ്ഞ മാസമായിരുന്നു ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.സ്കൂളിൽ നടത്തിയകൗൺസിലിംഗിൽ പെൺകുട്ടി പീഡനവിവരം പറഞ്ഞതോടെ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ അധികൃതർ പരിയാരം പോലീസിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40157/pocso-case-arrest)